സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പൃഥ്വി; 'ഒത്തിരി പഞ്ചാരയും' 

താടിയില്‍ ചെറിയ നരയുമായി പൃഥ്വിയുടെ പുതിയ ലുക്ക്
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പൃഥ്വി; 'ഒത്തിരി പഞ്ചാരയും' 

താടിയില്‍ ചെറിയ നരയുമായി പൃഥ്വിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് വൈറലാകുന്നു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. ഫോട്ടോ പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കും കമന്റും വാരിക്കൂട്ടുകയാണ് ചിത്രം. 

"സോള്‍ട്ട് ആന്‍ഡ് പെപ്പര്‍... ഒപ്പം ഒത്തിരി പഞ്ചാരയും", എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 'ചേച്ചി ചപ്പാത്തി പരത്താന്‍ ഏല്പിച്ചു അല്ലെ.. താടിയില്‍ മാവ് ഒക്കെ പറ്റി ഇരിക്കുന്നു' എന്നാണ് ഫോട്ടോ കണ്ട ഒരു ആരാധകന്‍ കമന്റ് കുറിച്ചിരിക്കുന്നത്. 'താടിക്കു എന്ത് വളം ആണ് ഇടുന്നെ' എന്ന് ചോദിക്കുന്നവരും കുറവില്ല. പതിവുപോലെ പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളിയും കമന്റ് എത്തിയിട്ടുണ്ട്. 'ഹാവു ഒരുപാട് ഇംഗ്ലീഷ് ഇല്ലാത്ത പോസ്റ്റ്' എന്നാണ് ഇക്കുറി ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com