സൂര്യയുടെ  'സുരാരൈ പോട്ര്' ഓൺലൈൻ റിലീസിന്; തിയതി പുറത്തുവിട്ട് താരം 

മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്
സൂര്യയുടെ  'സുരാരൈ പോട്ര്' ഓൺലൈൻ റിലീസിന്; തിയതി പുറത്തുവിട്ട് താരം 

മിഴ് സൂപ്പർ താരം സൂര്യ നായകനായെത്തുന്ന ‘സുരാരൈ പോട്ര്’ ഓ ടി ടി റിലീസിന് ഒരുങ്ങുന്നു.  ഒക്ടോബർ 30ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും. സുധി കൊങ്ക്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. 

എയർലൈൻ കമ്പനിയായ എയർ ഡെക്കാൻ സ്ഥാപകനായ ജി.ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് 'സൂരറൈ പൊട്രു'. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ജാക്കി ഷെറോഫ്, മോഹൻ ബാബു, പരേഷ് റവാൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

സൂര്യയുടെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയിൻമെന്റും സിഖ്യ എന്റർ ടെയിൻമെന്റിസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com