'16 വര്‍ഷത്തില്‍ ആദ്യമായാണ് അവള്‍ ഇതിന് സമ്മതിക്കുന്നത്'; ദിവ്യയെ പാട്ടുപാടിച്ച് വിനീത്; വിഡിയോ

ഒന്നിച്ചുള്ള 16 വര്‍ഷത്തില്‍ ആദ്യമായാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ ദിവ്യ സമ്മതിക്കുന്നത് എന്നാണ് വിനീത് പറയുന്നത്
'16 വര്‍ഷത്തില്‍ ആദ്യമായാണ് അവള്‍ ഇതിന് സമ്മതിക്കുന്നത്'; ദിവ്യയെ പാട്ടുപാടിച്ച് വിനീത്; വിഡിയോ

പാട്ട്, അഭിനയം, സംവിധാനം അങ്ങനെ തൊടുന്നതെല്ലാം വിനീത് ശ്രീനിവാസന്‍ പൊന്നാക്കാറുണ്ട്. സിനിമയില്‍ മാത്രമല്ല ഫാമിലി മാന്‍ എന്ന റോളിലും വിനീതിന് ഫുള്‍ മാര്‍ക്കാണ്. ഭാര്യ ദിവ്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് താരം. സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ മനസു കീഴടക്കുകയാണ് വിനീത് പോസ്റ്റ് ചെയ്ത ഒരു വിഡിയോ. 

ദിവ്യയെക്കൊണ്ട് പാട്ടുപാടിക്കുന്നതാണ് വിഡിയോ. ഒന്നിച്ചുള്ള 16 വര്‍ഷത്തില്‍ ആദ്യമായാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ ദിവ്യ സമ്മതിക്കുന്നത് എന്നാണ് വിനീത് പറയുന്നത്. 16 വര്‍ഷം അവള്‍ക്കൊപ്പമാണ്, ഇത് ആദ്യമായാണ് അവള്‍ പാടുന്നത് വിഡിയോ എടുക്കാന്‍ എന്നെ സമ്മതിക്കുന്നത്. ഇത് എനിക്ക് വലുതാണ്- വിനീത് കുറിക്കുന്നു. തെന്‍ട്രല്‍ വന്ത് എന്നു തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് ദിവ്യ പാടുന്നത്. ഇടയ്ക്ക് ദിവ്യ വരികള്‍ മറന്നു പോകുമ്പോള്‍ വിനീത് പാടിക്കൊടുക്കുന്നുണ്ട്. ഇരുവരുടേയും പ്രണയം കാണിക്കുന്ന വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. 

നവ്യ നായര്‍, അന്ന ബെന്‍, ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയ നിരവധി താരങ്ങളാണ് ഇരുവരേയും പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഈ പ്രണയം കാണുന്നതുതന്നെ സന്തോഷമാണെന്നും ദിവ്യ മനോഹരമായി പാടിയിട്ടുണ്ടെന്നുമായിരുന്നു നവ്യ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com