'നടിയുടേത് സ്വന്തം കാഴ്ചപ്പാട്' ; സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതിയില്ല 

നടിക്കെതിരെ ഹർജി നൽകാനൊരുങ്ങിയ അഭിഭാഷകന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു
'നടിയുടേത് സ്വന്തം കാഴ്ചപ്പാട്' ; സ്വര ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതിയില്ല 

ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ബോളിവുഡ് നടി സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനാവില്ല. നടിക്കെതിരെ ഹർജി നൽകാനൊരുങ്ങിയ അഭിഭാഷകന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുന്നതിന് അറ്റോർണി ജനറലിന്റെ അനുമതി വേണം. 

കഴിഞ്ഞ വർഷം നവംബറിൽ പുറപ്പെടുവിച്ച അയോധ്യ വിധി സംബന്ധിച്ച് മുംബൈയിലെ ഒരു ചടങ്ങിൽ സ്വര ഭാസ്കർ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് പരാതിക്കാരന്റെ ആരോപണം. "ഒരേ വിധിന്യായത്തിൽ ബാബ്‌റി മസ്ജിദ് തകർക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാൽ അതു തകർത്തവർക്ക് പാരിതോഷികം നൽകുന്നതുമായ രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്", എന്നാണ് സ്വര ഭാസ്കർ പറഞ്ഞത്.  

നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലോ അതിന് ലക്ഷ്യമിട്ടോ നടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com