ഐഫോണിൽ പിറന്നത് കിടിലൻ ത്രില്ലർ; ഫഹദ് ഫാസിൽ ചിത്രം 'സി യൂ സൂൺ' ട്രെയിലർ 

ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിനാണ് റിലീസ്
ഐഫോണിൽ പിറന്നത് കിടിലൻ ത്രില്ലർ; ഫഹദ് ഫാസിൽ ചിത്രം 'സി യൂ സൂൺ' ട്രെയിലർ 

ഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന സി യൂ സൂൺ ട്രെയിലർ എത്തി. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ഷൂട്ട് ചെയ്ത പരീക്ഷണ ചിത്രത്തിൽ ​ഫഹദ് ഫാസിലിനൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആമസോൺ പ്രൈമിൽ സെപ്റ്റംബർ ഒന്നിനാണ് റിലീസ്. 

ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഓൺലൈൻ ബന്ധത്തെതുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്. ഫഹദിലിന്റെ വീട് ഉൾപ്പടെ ലൊക്കേഷനാക്കി, ക്രൂ ഇല്ലാതെ ചുരുങ്ങിയ ഇൻഡോർ ലൊക്കേഷനുകളിൽ ഒരുക്കിയ ചിത്രത്തിന്  ഫീച്ചർ സിനിമകളുടെ ദൈർഘ്യമില്ലെന്ന് അണിയറപ്രവർത്തകർ പറയുന്നു. 

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, വെർച്വൽ സിനിമാറ്റൊഗ്രഫി എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് തന്നെയാണ്. ഫഹദ് ഫാസിൽ ആണ് നിർമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com