രാജാവിനൊപ്പം രാജകുമാരന്മാര്‍, മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുല്‍ഖറും; ചിത്രം വൈറല്‍ 

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം എന്നെഴുതിയാണ് സുപ്രിയ ഫോട്ടോ പങ്കുവച്ചത്
രാജാവിനൊപ്പം രാജകുമാരന്മാര്‍, മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുല്‍ഖറും; ചിത്രം വൈറല്‍ 

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ദുല്‍ഖറും നില്‍ക്കുന്നൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പൃഥ്വിരാജിന്റെ ബാര്യ സുപ്രിയ മേനോന്‍ ആണ് ചിത്രം ആദ്യം പുറത്തുവിട്ടത്. പിന്നീട് പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ പേജുകളില്‍ പങ്കുവച്ചു. 

അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം എന്നെഴുതിയാണ് സുപ്രിയ ഫോട്ടോ പങ്കുവച്ചത്. പിന്നീട് അജു വര്‍ഗ്ഗീസ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്തു. താരരാജകുമാരന്മാര്‍ താരരാജാവിനോടൊപ്പം എന്ന് കുറിച്ചാണ് ആരാധകര്‍ ഈ ചിത്രം പങ്കുവയ്ക്കുന്നത്. ചിലരാകട്ടെ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നുണ്ടോ എന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

@mohanlal @dqsalmaan

A post shared by Prithviraj Sukumaran (@therealprithvi) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com