'എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രബർത്തി

സഹായം അഭ്യർത്ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജൻസിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു
'എന്റെയും കുടുംബത്തിന്റേയും ജീവന് ഭീഷണി, ആരും ഞങ്ങളെ സഹായിക്കുന്നില്ല'; വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രബർത്തി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്ക് കുരുക്ക് മുറുകുകയാണ്. മയക്കുമരുന്ന് ഇടനിലക്കാരുമായുള്ള താരത്തിന്റെ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ സുശാന്തിനെ കൊലപ്പെടുത്തിയത് റിയയാണ് എന്ന് ആരോപിച്ച് കെകെ സിങ് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ തന്റെയും കുടുംബാം​ഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് പറയുകയാണ് നടി.  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്. 

താരത്തിന്റെ വീടിന് മുന്നിൽ മാധ്യങ്ങൾ കൂടി നിൽക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. വീട്ടിലേയ്ക്കു കയറി വരുന്ന അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയെ മാധ്യമങ്ങൾ വളയുന്നതും വിഡിയോയിൽ കാണാം. സഹായം അഭ്യർത്ഥിച്ച് പൊലീസിനേയും മറ്റ് അന്വേഷണ ഏജൻസിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും താരം പറയുന്നു. ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരന്റെ ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മാധ്യമങ്ങൾ തന്റെ അപ്പാർട്ട്മെന്റിന്റെ കോമ്പൗണ്ടിൽ കയറിയെന്നും അച്ഛനേയും സെക്യൂരിറ്റിക്കാരനേയും ആക്രമിച്ചു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇത് ഒരു കുറ്റമല്ലേ എന്നും താരം ചോദിക്കുന്നുണ്ട്. 

റിയയുടെ കുറിപ്പ് വായിക്കാം

‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. അദ്ദേഹം മുൻ ആർമി ഓഫിസർ കൂടിയാണ്.  എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ വീടുവിട്ട് പുറത്തുപോകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലൂടെയാണ് കടന്നുവരുന്നത്. എന്റെ ജീവനും കുടുംബാംഗങ്ങൾക്കു നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കൽ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികളെ ഇക്കാര്യം ധരിപ്പിച്ചു. അവരിൽ നിന്നും നടപടി ഇല്ല. ഇങ്ങനെയാണോ ഒരു കുടുംബം ജീവിക്കേണ്ടത്? സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ് , നിങ്ങൾ ദയവായി ഞങ്ങൾക്കു സംരക്ഷണം നൽകണം, എങ്കിൽമാത്രമാണ് േകസില്‍ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ കഴിയൂ.’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com