ഉണ്ണിമായയുടെ ബാലി വേഷം; ഓണമെന്നാൽ ഓർമ്മവരുന്നത് ആ നല്ല നാളുകളാണെന്ന് താരം

തന്റെ കൂടിയാട്ടം പഠനകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് താരം
ഉണ്ണിമായയുടെ ബാലി വേഷം; ഓണമെന്നാൽ ഓർമ്മവരുന്നത് ആ നല്ല നാളുകളാണെന്ന് താരം

ഹേഷിന്റെ പ്രതികാരത്തിലെ സാറ, പറവയിലെ ടീച്ചർ, അഞ്ചാം പാതിരയിലെ പൊലീസുകാരി... ഉണ്ണിമായ എന്ന നടിയെ അടയാളപ്പെടുത്താൻ ഈ കഥാപാത്രങ്ങൾ തന്നെ ധാരാളമാണ്. ചെറിയ വേഷങ്ങൾപോലും മനോഹരമാക്കാൻ ഉണ്ണിമായയ്ക്ക് പ്രത്യേക കഴിവാണ്. അതിനൊപ്പം തന്നെ സിനിമയുടെ അണിയറയിലും കയ്യടിനേടാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല ഉണ്ണിമായ. ഇപ്പോൾ തന്റെ കൂടിയാട്ടം പഠനകാലത്തെ ഓർമകൾ പങ്കുവെക്കുകയാണ് താരം. ഓണം അവധിക്ക് ഗുരു പൈങ്കുളം നാരായണ ചാക്യാരുടെ വീട്ടിൽ കൂടിയാട്ടം പഠിക്കാൻ പോയതിനെക്കുറിച്ചാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അരങ്ങിൽ കൂടിയാട്ടം ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

കുറിപ്പ് വായിക്കാം

ഇൻ ആൻഡ് അസ് ബാലി, ഓണമെന്നാൽ ഓർമയിൽ വരുന്നത് കൂടിയാട്ടം പഠിച്ചിരുന്ന ആ നല്ല നാളുകളാണ്. ഓണാവധിക്ക് എന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാർ വീട്ടിൽ ക്ലാസുകൾ വയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടിനു പിറുകുവശത്തെ മൂന്നു നിലയുള്ള കുളപ്പുരയിലാണ് ഞങ്ങൾ താമസിക്കാറുള്ളത്. രാവിലെ ചിട്ടയോടെയുള്ള പഠനം. വൈകീട്ട് ഒത്തുകൂടലും രസങ്ങളും. അദ്ദേഹത്തിന്റെ ഭാര്യ(ലേഖോപ്പോൾ) സഹോദരിയെപ്പോലെത്തന്നെയായിരുന്നു ഞങ്ങൾക്ക്. അടുക്കളയിൽ എന്തെങ്കിലും കാര്യമായി സ്പെഷ്യലുണ്ടാകും എന്നും. വൈകുന്നേരങ്ങളും രസകരമായിരുന്നു. ഭാരതപ്പുഴയിലേക്കുള്ള നടത്തവും ചർച്ചകളും കഥകളും നക്ഷത്രം നോക്കിയുള്ള കിടപ്പും..കലയെ ആഴത്തിൽ അറിയുന്നതോടൊപ്പം കൂടിച്ചേരലിന്റെ സത്തയും ഞങ്ങളെ പരിചയിപ്പിച്ച നാരായണേട്ടന്റെ കാഴ്ച്ചപ്പാട് വളരെ വലുതായിരുന്നു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com