കോളജിൽ ഇം​ഗ്ലീഷ് ബിരുദത്തിന് ചേരാൻ സണ്ണി ലിയോണി; മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്; അടുത്ത സെമസ്റ്ററിൽ കാണാമെന്ന് താരം

കോളേജ്  പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു സണ്ണിയുടെ പേര്
കോളജിൽ ഇം​ഗ്ലീഷ് ബിരുദത്തിന് ചേരാൻ സണ്ണി ലിയോണി; മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്; അടുത്ത സെമസ്റ്ററിൽ കാണാമെന്ന് താരം

കൊൽക്കത്തയിലെ ഒരു കോളജിൽ ഇം​ഗ്ലീഷ് ബിരുദത്തിന് പ്രവേശനം എടുക്കാൻ വന്ന വിദ്യാർത്ഥികൾ പ്രവേശനത്തിനുള്ള പട്ടിക കണ്ട് ഞെട്ടി. ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും പഠിക്കാൻ വരുന്നു. സംഭവം സത്യമാണ്. കോളജ്  പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു സണ്ണിയുടെ പേര്. 

അശുതോഷ് കോളജ് വ്യാഴാഴ്ച ഓൺലൈനിൽ  പ്രസിദ്ധീകരിച്ച ബിഎ ഇംഗ്ലീഷ്(ഓണേഴ്സ്) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേര് ഇടംപിടിച്ചത്. ആപ്ലിക്കേഷൻ ഐഡി, റോൾ നമ്പർ എന്നിവ സഹിതമാണ് പേര് പട്ടികയിലുള്ളത്. പേരിന് പുറമെ പ്ലസ് ടു പരീക്ഷയിൽ നാല് വിഷയങ്ങൾക്ക് ഫുൾ മാർക്ക് നേടിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. 

സണ്ണിയുടെ കോളജ് പ്രവേശനം വാർത്തകളിൽ നിറഞ്ഞതോടെ രസകരമായ പ്രതികരണവുമായി താരം രം​ഗത്തെത്തി. എല്ലാവരേയും അടുത്ത സെമസ്റ്ററിൽ കാണാം, നിങ്ങൾ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. അതിന് താഴെ രസകരമായ ട്രോളുകളുമായി നിരവധി പേർ എത്തുന്നുണ്ട്. താരത്തിനൊപ്പം പഠിക്കാൻ കഴിയാതിരുന്നതിന്റെ ദുഃഖമാണ് ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തുന്നത്.  ഭർത്താവിനും മക്കൾക്കുമൊ‌പ്പം യുഎസിലാണ് താരം ഇപ്പോൾ. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി കൊളജ് മാനേജ്മെന്റ് രം​ഗത്തെത്തി. ആരോ മനഃപൂർവം ചെയ്തതാണിതെന്നാണ് കോളജിന്റെ വിശദീകരണം. ഇത് തിരുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ പറഞ്ഞു.

ഇതിന് മുൻപും പല സ്ഥലത്തും പേര് തെറ്റി സണ്ണി ലിയോണിയുടെ പേര് വന്നിരുന്നു. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു. സണ്ണി ഡിയോളിന് പകരമാണ് സണ്ണി ലിയോൺ എന്ന് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com