'പ്രമുഖ താരത്തെ മയക്കുമരുന്ന് ഓവര്‍ഡോസായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രഹസ്യം അറിയാവുന്ന എന്നെ കൊല്ലാന്‍ നോക്കുന്നു'

യാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കങ്കണ പറയുന്നത്
'പ്രമുഖ താരത്തെ മയക്കുമരുന്ന് ഓവര്‍ഡോസായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രഹസ്യം അറിയാവുന്ന എന്നെ കൊല്ലാന്‍ നോക്കുന്നു'

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്. പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്നാണ് താരം പറയുന്നത്. കൂടാതെ അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കങ്കണ പറയുന്നത്. 

താരങ്ങളുടെ സിനിമകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ലാസ് വേഗാസില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. വിദേശ കാമുകിക്കൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്. എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും. അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു. എല്‍എസ്ഡി, കൊക്കെയ്ന്‍, പ്രത്യേകിച്ച് ഗുളികകളെല്ലാം ലഭ്യമായിരുന്നു. ഒരിക്കല്‍ മയക്കുമരുന്ന് ഓവര്‍ഡോസായി നടനെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 

വൃക്കയെ ബാധിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അത് പുറത്തുവിട്ടില്ല. ഈ രഹസ്യങ്ങളെല്ലാം തനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ശ്രമിച്ചെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ശക്തരായ അവരെ തനിക്ക് എന്ത് ചെയ്യാനാവുമെന്നാണ് താരം ചോദിക്കുന്നത്. എല്ലാ രഹസ്യങ്ങളും അറിയുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മാനസികരോഗിയായി മുന്ദ്രകുത്തുകയും കൊല്ലാന്‍ നോക്കുകയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com