ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ഇന്നെത്തും; റിലീസ് ഉച്ചയ്ക്ക് മൂന്ന് മണിക്ക്  

ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്
ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ഇന്നെത്തും; റിലീസ് ഉച്ചയ്ക്ക് മൂന്ന് മണിക്ക്  

ടൊവിനോ തോമസ് നായകനാവുന്ന ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ഇന്ന് റിലീസിനെത്തുന്നു. ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. ഇന്ന് ഓണസദ്യയൊക്കെ കഴിഞ്ഞ് പായസമൊക്കെ കുടിച്ച് കുടുംബത്തോടൊപ്പം ഒരു സിനിമ കാണണം, ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ എന്നാണ് ടൊവിനോ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. നേരത്തെ ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണ് ‘ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേഴ്സ്. ജോജു, ജോർജ്, ബേസിൽ ജോസഫ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. രാംഷി അഹമ്മദ്, ആൻറോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മാണം.  തിരുവോണ ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഏഷ്യാനെറ്റ് ചാനലിലാണ് സിനിമയുടെ പ്രദർശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com