സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയത്തിലേക്ക്; അരങ്ങേറ്റം മിനിസ്ക്രീനിൽ

കൈയെത്തും ദൂരത്ത് എന്നാണ് സീരിയലിന്റെ പേര്
സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയത്തിലേക്ക്; അരങ്ങേറ്റം മിനിസ്ക്രീനിൽ

ടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.  മിനിസ്ക്രീനിലൂടെയാണ് താരപുത്രി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങൾ ഒന്നിക്കുന്ന സീരിയലിലാണ് വൈഷ്ണവി എത്തുന്നത്. 

കൈയെത്തും ദൂരത്ത് എന്നാണ് സീരിയലിന്റെ പേര്. കനക ദുർഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത നടി ലാവണ്യ നായരും ഈ സീരിയലിൽ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സായികുമാറിന്റെയും മുൻ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com