'ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍': പ്രഭാസും കെജിഎഫ് സംവിധായകനും ഒന്നിക്കുന്നു; സലാര്‍ പോസ്റ്റര്‍

കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍
'ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍': പ്രഭാസും കെജിഎഫ് സംവിധായകനും ഒന്നിക്കുന്നു; സലാര്‍ പോസ്റ്റര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലും ഒന്നിക്കുന്നു. സലാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കൈയില്‍ തോക്കുമായി ഇരിക്കുന്ന പ്രഭാസാണ് പോസ്റ്ററില്‍. കെജിഎഫ് പോലെ ആക്ഷന്‍ ചിത്രമായിരിക്കും സലാര്‍. 

ഗംഭീര ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും അക്രമാസക്തനായ മനുഷ്യന്‍, ഒരാളെ വിളിക്കുന്ന ഏറ്റവും അക്രമകാരി- എന്നാണ ്‌പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാവും സലാര്‍ ഇറങ്ങുക. ഹിന്ദിയിലേക്ക് മൊഴിമാറ്റി പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് അനില്‍ തഡനിയാണ്. കെജിഫ്; ചാപ്റ്റര്‍ 2 ന്റെ ഷൂട്ടിങ്ങും മറ്റു ജോലികളും അവസാനിച്ചതിന് ശേഷമായിരിക്കും സലാറിന് തുടക്കമിടുക. 

ഇപ്പോള്‍ തെലുങ് റൊമാന്‍ഡിക് ചിത്രം രാധേ ശ്യാമിന്റെ ഷൂട്ടിങ് തിരക്കിലാണ് പ്രഭാസ്. രാധ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഇത് കൂടാതെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com