കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് അടച്ചുപൂട്ടണം, മുംബൈ ഹൈക്കോടതിയിൽ ഹർജി

ട്വീറ്റുകളിലൂടെ തുടർച്ചയായി വിദ്വേഷം പരത്തുകയും രാജ്യത്തെ വിഭജിക്കാനും ശ്രമിക്കുകയാണ് കങ്കണ എന്നാണ് ആ​രോപണം
കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് അടച്ചുപൂട്ടണം, മുംബൈ ഹൈക്കോടതിയിൽ ഹർജി

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. തന്റെ ട്വീറ്റുകളിലൂടെ തുടർച്ചയായി വിദ്വേഷം പരത്തുകയും രാജ്യത്തെ വിഭജിക്കാനും ശ്രമിക്കുകയാണ് കങ്കണ എന്നാണ് ആ​രോപണം. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ്  നടിക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. 

കർഷക പ്രക്ഷോഭത്തിന് എതിരെയുള്ള കങ്കണയുടെ ട്വീറ്റുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെയാണ് ട്വിറ്റർ പൂട്ടണമെന്ന ആവശ്യം. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട്  കങ്കണ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. സിആര്‍പിസി 482 വകുപ്പ് ചേര്‍ത്താണ് കേസ്. പരാതിക്കാരന്‍ ട്വിറ്ററിനെ എതിര്‍കക്ഷിയായും ചേര്‍ത്തിട്ടുണ്ട്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കങ്കണരംഗത്തെത്തി. ട്വിറ്റര്‍ മാത്രമല്ല തനിക്ക് അഭിപ്രായം അറിയിക്കാനുള്ളതെന്നും തന്റെ ഒരു ചെറിയ സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ ആയിരക്കണക്കിന് ക്യാമറ എത്തുമെന്നുമാണ് കങ്കണ പ്രതികരിച്ചത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയാണ് കർഷക പ്രക്ഷോഭം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ മോശം പരാമർശവുമായി കങ്കണ ട്വീറ്റുകൾ ചെയ്തിരുന്നു. പിന്തുണയുമായി എത്തിയ‘ഷഹീൻബാഗ് ദാദി’യ്ക്കെതിരായ അധിക്ഷേപമാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാൽ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com