സംവിധായകനെ കാലൻകുടകൊണ്ട് തല്ലാൻ ഓടിച്ചിട്ട് കീർത്തി, ഇത് പ്രതികാരം; വിഡിയോ വൈറൽ

സംവിധായകൻ വെങ്കി അത്ലുരിയെ കാലൻകുടയ്ക്ക് തല്ലാനായി ഓടിച്ചിടുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്
സംവിധായകനെ കാലൻകുടകൊണ്ട് തല്ലാൻ ഓടിച്ചിട്ട് കീർത്തി, ഇത് പ്രതികാരം; വിഡിയോ വൈറൽ

തെന്നിന്ത്യയിലെ മിന്നും ‌താരമാണ് കീർത്തി സുരേഷ്. ഇപ്പോൾ നിഥിൻ നായകനായി എത്തുന്ന രം​ഗ് ദേയുടെ ലൊക്കേഷനിൽ ആണ് താരം. ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ കീർത്തി പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരെ ചിരിപ്പിക്കുന്നത്. സംവിധായകൻ വെങ്കി അത്ലുരിയെ കാലൻകുടയ്ക്ക് തല്ലാനായി ഓടിച്ചിടുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്.

വെങ്കിയെ ഓടിച്ചിടുക മാത്രമല്ല ആളെ കയ്യിൽ കിട്ടിയപ്പോഴെല്ലാം കുടകൊണ്ട് തല്ലുന്നുമുണ്ട് കാർത്തി. തന്നോട് ചെയ്ത കടുത്ത അനീതിയ്ക്കുള്ള പ്രതികാരമാണ് ഇതെന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം സെറ്റിൽ കിടന്നു ഉറങ്ങിയ കീർത്തിയുടെ ഫോട്ടോ നിഥിനും വെങ്കിയും ചേർന്ന് പകർത്തിയിരുന്നു. ‘എല്ലാവരും കഷ്ടപ്പെട്ട് പണിയെടുക്കുമ്പോൾ സുഖമായി വിശ്രമിക്കുന്ന കീർത്തി’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. തുടർന്ന് താരം ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇനി ഒരിക്കലും സെറ്റിൽ കിടന്ന് ഉറങ്ങില്ലെന്നും പറഞ്ഞിരുന്നു. അതിനൊപ്പം ഇരുവരോടും പ്രതികാരം ചെയ്യുമെന്നും കീർത്തി വ്യക്തമാക്കിയിരുന്നു.

ഇത് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് താരം പ്രതികാര നടപടി തുടങ്ങിയത്. ‘ഒരാളെ വീഴ്ത്തി, ഇനി ഒരുത്തൻ കൂടി ഉണ്ട്. നിഥിൻ ഇനി എന്റെ പ്രതികാരം നിന്നോടാണ്- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ഞാൻ കാത്തിരിക്കുകയാണ് എന്നാണ് ഇതിന് മറുപടിയായി നിധിൻ കുറിച്ചത്. എന്തായാലും കീർത്തിയുടെ ഉറക്കവും പിന്നാലെ വന്ന വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com