അപ്പന് വയസാകുന്നത് കാണാന്‍ വയ്യേ! ഇസക്കൊപ്പം കുറുമ്പുകാട്ടി ചാക്കോച്ചന്‍; ഏറ്റെടുത്ത് ആരാധകര്‍

കേക്കിന് മുന്നില്‍ കണ്ണുപൊത്തി നില്‍ക്കുന്ന ഇസയും ചാക്കോച്ചനുമാണ് ചിത്രത്തില്‍
അപ്പന് വയസാകുന്നത് കാണാന്‍ വയ്യേ! ഇസക്കൊപ്പം കുറുമ്പുകാട്ടി ചാക്കോച്ചന്‍; ഏറ്റെടുത്ത് ആരാധകര്‍

ലയാളത്തിന്റെ റൊമാന്റിക് താരം കുഞ്ചാക്കോ ബോബന്റെ 44ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എന്നത്തേയും പോലെ കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്ന മകന്‍ ഇസക്കൊപ്പമുള്ള താരത്തിന്റെ രസകരമായ ചിത്രമാണ്.

കേക്കിന് മുന്നില്‍ കണ്ണുപൊത്തി നില്‍ക്കുന്ന ഇസയും ചാക്കോച്ചനുമാണ് ചിത്രത്തില്‍. അപ്പന് ഒരു വയസു കൂടുന്നത് കാണാന്‍ വയ്യാത്തതുകൊണ്ടാണ് കണ്ണുപൊത്തുന്നത് എന്നുള്ള കുറിപ്പിനൊപ്പമാണ് ചിത്രം. മാച്ചിങ്ങായ ഷര്‍ട്ട് ധരിച്ചാണ് ഇരുവരുടേയും നില്‍പ്പ്. എന്തായാലും അച്ഛന്റേയും മകന്റേയും കുറമ്പു ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്.

രസകരമായ കമന്റുകളുമായാണ് ആരാധകര്‍ എത്തുന്നത്. കേക്കില്‍ മാത്രം പ്രായം കൂടുന്ന ഫേസില്‍ കൂടാത്ത അപ്പനാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എവര്‍ഗ്രീന്‍ എന്ന വാക്ക് ഇസ ഇനിയും പഠിച്ചിട്ടില്ലെന്നാണ് മറ്റൊരു ആരാധകര്‍ കുറിച്ചത്. നവംബര്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റ് പിറന്നാള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com