എട്ട് കെട്ടിടങ്ങൾ പണയപ്പെടുത്തി 10 കോടി കടമെടുത്തു; ലോക്ക്ഡൗൺ കാലത്ത് സോനു സൂദ് സഹായമെത്തിച്ചത് ഇങ്ങനെ

സ്വന്തം വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ് സോനു സൂദ് സഹായം എത്തിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
എട്ട് കെട്ടിടങ്ങൾ പണയപ്പെടുത്തി 10 കോടി കടമെടുത്തു; ലോക്ക്ഡൗൺ കാലത്ത് സോനു സൂദ് സഹായമെത്തിച്ചത് ഇങ്ങനെ

ലോക്ക്ഡൗൺ കാലത്ത് നാട്ടിലെത്താൻ കഴിയാതെ പലസ്ഥലങ്ങളിൽ കുടുങ്ങിപ്പോയവരേയും ജോലിയില്ലാതെ കഷ്ടപ്പെട്ടവരേയും തെരഞ്ഞു പിടിച്ച് സഹായം എത്തിച്ചതിലൂടെയാണ് നടൻ സോനു സൂദ് കയ്യടിനേടിയത്. രാജ്യത്തിന്റെ പലസ്ഥലങ്ങളിലുള്ള നിരവധി പേർക്കാണ് അദ്ദേഹം സഹായം എത്തിച്ചത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്.

സ്വന്തം വസ്തു പണയപ്പെടുത്തി വായ്പയെടുത്താണ് സോനു സൂദ് സഹായം എത്തിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 10 കോടി രൂപയാണ് അദ്ദേഹം വായ്പയെടുത്തത്. ഇതിനായി ജൂഹുവിലെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും ബാങ്കിൽ പണയം വച്ചു. സോനുവിന്റേയും ഭാര്യ സൊനാലി സൂദിന്റേയും പേരിലുള്ളതാണ് ഈ കെട്ടിടങ്ങള്‍. സെപ്റ്റംബര്‍ 15നാണ് ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ വാടകയിനത്തിൽ നിന്ന് ലഭിക്കുന്ന പണമാണ് സോനു ഇപ്പോൾ ബാങ്കിൽ തിരിച്ചടയ്ക്കുന്നത്.

ലോക്ക്ഡൗണിന് ശേഷം ആവശ്യക്കാർക്ക് നിരവധി സഹായങ്ങളാണ് താരം ചെയ്തുകൊടുക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കു ലഭിക്കുന്ന സഹായ അപേക്ഷകൾ നോക്കി, അർഹരായവർക്ക് സാമ്പത്തിക സഹായം നൽകുന്നത്. കോവിഡ് കാലത്ത് ദുരിതംഅനുഭവിച്ചവര്‍ക്ക് സഹായം എത്തിച്ച സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ സോനു സൂദ് ആദ്യ സ്ഥാനം നേടിയിരുന്നു. യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ ആണ് 50 പേരുടെ പട്ടിക പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com