'ഞാന്‍ എന്തും പറയും, എന്നെ  ആരും കണ്ടു പിടിക്കില്ലെന്ന ചിന്തയാണോ?' വിഡിയോയുമായി ഭാവന

കാമ്പെയ്നിന്റെ ഭാ​ഗമായിക്കൊണ്ടുള്ള നടി ഭാവനയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്
ഭാവന/ ഫയല്‍ചിത്രം
ഭാവന/ ഫയല്‍ചിത്രം

സൈബറിടത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരിയെ  സിനിമയിലെ വനിതാ കൂട്ടായ്മയായ  സംഘടനയായ ഡബ്യൂസിസിയുടെ കാമ്പയിൻ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. റെഫ്യൂസ് ദി അബ്യൂസിൽ പങ്കെടുത്തുകൊണ്ട് മലയാള സിനിമയിലെ പ്രമുഖർ അടക്കം നിരവധി പേരാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ കാമ്പെയ്നിന്റെ ഭാ​ഗമായിക്കൊണ്ടുള്ള നടി ഭാവനയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഞാന്‍ എന്തും പറയും, എന്നെ  ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ സൈബർ അതിക്രമം നടത്തുന്നവർക്കുള്ളത് എന്നാണ് താരം ചോദിക്കുന്നത്. പരസ്പരം ദയവോടെ പെരുമാറാനും താരം ആവശ്യപ്പെടുന്നുണ്ട്.

ഭാവനയു‌ടെ വാക്കുകൾ

സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ എന്തെങ്കിലും കമന്റ് ഇടുക. സ്ത്രീകള്‍ക്കെതിരേയാണ് കൂടുതലും  ഇത്തരം ഓണ്‍ലൈന്‍ അബ്യൂസ്  നാം കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ  ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടട്ടേ എന്നതാണോ ഇത്തരത്തിലുള്ളവരുടെ മെന്റാലിറ്റി എന്ന് അറിയില്ല.  അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ് ഭാവന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com