സണ്ണി ലിയോണിയുടേയും ഇമ്രാൻ ഹാഷ്മിയുടേയും 'പുത്രൻ'; സത്യമായും, അവൻ തന്റേതല്ലെന്ന് നടൻ

ബിഹാറിലെ മുസാഫർപുറിലെ ധൻ‌രാജ് മഹ്തോ ഡിഗ്രി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ കുന്ദൻ കുമാറിനാണ് ബോളിവുഡ് സ്റ്റാർസ് മാതാപിതാക്കളായി കിട്ടിയത്
ഇമ്രാൻ ഹാഷ്മി, സണ്ണി ലിയോണി/ ട്വിറ്റർ
ഇമ്രാൻ ഹാഷ്മി, സണ്ണി ലിയോണി/ ട്വിറ്റർ

സ്കൂൾ അഡ്മിഷനിലും ഹാൾടിക്കറ്റിലുമെല്ലാം ബോളിവുഡിലെ സൂപ്പർതാരങ്ങളുടെ പേരുകൾ വരുന്നത് ആദ്യമായല്ല. ഇപ്പോൾ മറ്റൊരു കോളജ് വിദ്യാർത്ഥിയുടെ പരീക്ഷ പ്രവേശന കാർഡ് ചർച്ചയാകുന്നത്. ഇത്തവണ മാറിയത് വിദ്യാർത്ഥിയുടെ പേരല്ല അച്ഛന്റെയും അമ്മയുടെയും പേരുകളാണ്. ബോളിവുഡിലെ ​ഗ്ലാമറസ് മുഖങ്ങളായ ഇമ്രാൻ ഹാഷ്മിയുടേയും സണ്ണി ലിയോണിയുടേയും പേരുകളാണ്  പ്രവേശന കാർഡിൽ വന്നത്. 

സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയോണിയും. രണ്ടുപേരും രസകരമായാണ് വാർത്തയെ കണ്ടത്. ‘സത്യമായും, അവൻ എന്റേതല്ല’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കുറിച്ചത്. ഈ കുട്ടി മുടുക്കനാണ്, വലിയ സ്വപ്നങ്ങളുമായി മുന്നോട്ടുപോകൂ- ചിരിയോടെ സണ്ണി കുറിച്ചു. 

ബിഹാറിലെ മുസാഫർപുറിലെ ധൻ‌രാജ് മഹ്തോ ഡിഗ്രി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായ കുന്ദൻ കുമാറിനാണ് ബോളിവുഡ് സ്റ്റാർസ് മാതാപിതാക്കളായി കിട്ടിയത്. നഗരത്തിലെ കുപ്രസിദ്ധി നേടിയ ചുവന്ന തെരുവ് ചതുർഭുജൻ സ്താൻ ആണ് സ്ഥലമായി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഭീം റാവു അംബേദ്കർ ബിഹാർ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുന്ദൻ തന്നെയാണ് അഡ്മിറ്റ് കാർഡ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com