കോണിപ്പടി കയറുമ്പോൾ ശ്വാസം കിട്ടില്ല, 22 കിലോ കുറച്ച് മോഹൻലാലിന്റെ മകൾ; അമ്പരപ്പിക്കുന്ന മേക്കോവർ

ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തന്റെ ലക്ഷ്യം നേടിയെടുത്തത്
വിസ്മയ മോഹൻലാൽ/ ഇൻസ്റ്റ​ഗ്രാം
വിസ്മയ മോഹൻലാൽ/ ഇൻസ്റ്റ​ഗ്രാം

രീരഭാരം കുറച്ച് അമ്പരപ്പിക്കുന്ന മേക്കോവറിൽ മോഹൻലാലിന്റെ മകൾ വിസ്മയ. 22 കിലോ ഭാരമാണ് താരപുത്രി കുറിച്ചത്. മുൻപ് കോണിപ്പടി കയറുമ്പോൾ ശ്വാസം കിട്ടില്ലായിരുന്നെന്നും അതിൽ നിന്നാണ് ഇവിടെ എത്തി നിൽക്കുന്നതെന്നും വിസ്മയ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തന്റെ മേക്കോവർ ലുക്ക് വിസ്മയ പുറത്തുവിട്ടത്. ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തന്റെ ലക്ഷ്യം നേടിയെടുത്തത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്തോടെയായിരുന്നു വിസ്മയയുടെ മേക്കോവർ.

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ വിസ്മയ തന്റെ തായ്ലന്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെനാളായി തായ്ലന്റിൽ തന്നെയാണ് വിസ്മയ. ആയോധനകലകൾ അഭ്യസിക്കുന്നതിന്റേയും മറ്റും വിഡിയോകളും താരപുത്രി പങ്കുവെക്കാറുണ്ട്. തന്റെ പരിശീലകൻ ടോണിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. കൂടാതെ തായ്ലന്റിലെ മനോഹരമായ ജീവിതത്തെക്കുറിച്ചും താരപുത്രി കുറിച്ചിട്ടുണ്ട്. 

വിസ്മയയുടെ പോസ്റ്റ്

‍ഫിറ്റ് കോഹ് തായ്‌ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. 

ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ' മ്യു തായ്' പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com