ജല്ലിക്കട്ടും സുരറൈ പോട്രും അസുരനും ഗോള്‍ഡന്‍ ഗ്ലോബില്‍, മികച്ച വിദേശ ചിത്രത്തില്‍ മത്സരിക്കും

ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായതിന് പിന്നാലെയാണ് മറ്റൊരു അംഗീകാരം കൂടി ചിത്രത്തെ തേടിയെത്തിയത്
സുരറൈ പോട്ര്, ജല്ലിക്കട്ട്, അസുരന്‍/ ഫേയ്‌സ്ബുക്ക്‌
സുരറൈ പോട്ര്, ജല്ലിക്കട്ട്, അസുരന്‍/ ഫേയ്‌സ്ബുക്ക്‌

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു അംഗീകാരം കൂടി. 2021 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌സിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലാണ് ജല്ലിക്കട്ട് ഉള്‍പ്പടെ മൂന്ന് തെന്നിന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ധനുഷിന്റെ അസുരന്‍, സൂര്യയുടെ സുരറൈ പോട്ര് എന്നിവയാണ് ഗോള്‍ഡന്‍ ഗ്ലോബിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങള്‍. 

ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായതിന് പിന്നാലെയാണ് മറ്റൊരു അംഗീകാരം കൂടി ചിത്രത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമായിരുന്നു അസുരന്‍. 2019 ലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരാണ് നായികയായി എത്തിയത്. 

സൂര്യ നായകനായി എത്തിയ സുരറൈ പോട്ര് ഈ വര്‍ഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി വഴിയാണ് ചിത്രം റിലീസ് ചെയ്തത്. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രം ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തിലും മലയാളി സാന്നിധ്യമുണ്ട്. അപര്‍ണ ബാലമുരളി നായികയായി എത്തിയപ്പോള്‍ ഉര്‍വശിയും പ്രധാനകഥാപാത്രമായി. 

ഇവ കൂടാതെ പ്രതീക് വട്‌സിന്റെ ഈബ് അല്ലയ് ഓ!, ശ്യം മധിരാജുവിന്റെ ഹരമി, ഓം റൗത്തിന്റെ തന്‍ഹാജി, ചൈതന്യ തംഹാനെയുടെ ദി ഡിസിപ്ലിന്‍, അനുരാഗ് ബസുവിന്റെ ലുഡോ, കിസ്ലേയുടെ ജസ്റ്റ് ലൈക്ക് ദാത്ത്, ബിജുകുമാര്‍ ദാമോദരന്റെ ട്രീസ് അണ്ടര്‍ ദി സണ്ണും ഗോള്‍ഡന്‍ ഗ്ലോബില്‍ പ്രദര്‍ശിപ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com