'എന്നെ ഇത്ര മനസിലാക്കിയ എന്റെ അമ്മ, താങ്ങാനാവുന്നില്ല'; സുഗതകുമാരിയുടെ വേർപാടിൽ നവ്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2020 01:25 PM |
Last Updated: 23rd December 2020 01:25 PM | A+A A- |
സുഗതകുമാരിക്കൊപ്പം നവ്യ/ ഫേയ്സ്ബുക്ക്
മലയാളികളുടെ പ്രിയ കവിയത്രി സുഗതകുമാരിയുടെ വേർപാടിൽ വേദന പങ്കുവെച്ച് നടി നവ്യ നായർ. തന്നെ ഇത്ര മനസിലാക്കിയ അമ്മയാണെന്നും സങ്കടം താങ്ങാനാവുന്നില്ല എന്നുമാണ് നവ്യ കുറിക്കുന്നത്. സുഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും- നവ്യ കുറിച്ചു.
ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ 'അമ്മ .. നഷ്ടം എന്നെന്നേക്കും ..
Posted by Navya Nair. on Tuesday, December 22, 2020
ഇന്നാണ് മലയാളത്തിന്റെ പ്രിയ കവിയത്രി വിടപറഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.