കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയമകൾ സിനിമയിലേക്ക്, ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരനും 

‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
ഷൈലജ, സജി വെഞ്ഞാറമൂട്/ ഫേയ്സ്ബുക്ക്
ഷൈലജ, സജി വെഞ്ഞാറമൂട്/ ഫേയ്സ്ബുക്ക്

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയമകൾ  ശെെലജ സിനിമ അഭിനയരം​ഗത്തേക്ക്. ജോജു ജോർജ്, അജു വർഗീസ്,നിരഞ്ജൻ രാജു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കൂടാതെ സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരൻ സജി വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഒരു കാലത്ത് മലയാള സിനിമരം​ഗത്തെ നിറസാന്നിധ്യമായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായർ. എട്ട് മക്കളാണ് അദ്ദേഹത്തിന്. മകൻ സായികുമാറും മകൾ ശോഭാ മോഹനും അഭിനേതാക്കളാണ്. അതിന് പിന്നാലെയാണ് ഇളയമകൾ കൂടി സിനിമയിലേക്ക് എത്തുന്നത്. 

അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വഹിക്കുന്നു. യോഹന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവർഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സലിം കുമാർ,കൃഷ്ണ കുമാർ,ജയകൃഷ്ണൻ, മേജർ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com