'എന്റെ കുട്ടിക്കാലത്തെ ക്രഷും, ആദ്യത്തെ പ്രണയവും ഒരുമിച്ചെത്തിയപ്പോള്‍'; സന്തോഷം പങ്കുവെച്ച് ഹൃത്വിക് റോഷന്‍

ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സുസന്നെ ഖാന്‍, മക്കളായ ഹ്രെഹാന്‍, ഹ്രിദാന്‍ എന്നിവരും താരത്തിനൊപ്പമുണ്ടായിരുന്നു
ഹൃത്വിക് റോഷൻ/ ഫേയ്സ്ബുക്ക്
ഹൃത്വിക് റോഷൻ/ ഫേയ്സ്ബുക്ക്

ന്റെ ചൈല്‍ഡ് ഹുഡി ക്രഷായ വണ്ടര്‍ വുമണിനെ തീയെറ്ററില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ലോക്ക്ഡൗണിന് പിന്നാലെ തീയെറ്ററുകള്‍ തുറന്നതോടെയാണ് താരം കുടുംബസമേതം തന്റെ ഇഷ്ട സൂപ്പര്‍ഹീറോയെ കാണാന്‍ എത്തിയത്. ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സുസന്നെ ഖാന്‍, മക്കളായ ഹ്രെഹാന്‍, ഹ്രിദാന്‍ എന്നിവരും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. 

'വണ്ടര്‍ വുമണ്‍ കണ്ടു. ആനന്ദകരമായ അനുഭവം. എന്റെ കുട്ടിക്കാലത്തെ ക്രഷ് വണ്ടര്‍ വുമണും ആദ്യത്തെ പ്രണയമായ സിനിമയും ഒന്നിച്ച് തീയെറ്ററില്‍. ഇതിലും മികച്ചത് ലഭിക്കാനില്ല. കൃത്യമായ വണ്ടര്‍ വുമണിനെ നല്‍കിയതിന് നന്ദി ഗല്‍ ഗഡോട്. ടീമിന് ഒന്നടങ്കം ആശംസകള്‍- താരം കുറിച്ചു. വണ്ടര്‍ വുമണിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. ചിത്രം തീയെറ്ററില്‍ പോയി കാണാനും താരം ആരാധകരോട് പറയുന്നുണ്ട്. 

ബുധനാഴ്ചയാണ് താരം വണ്ടര്‍ വുമണ്‍ 1984 തീയെറ്ററിലെത്തി കണ്ടത്. ബിഗ് സ്‌ക്രീനില്‍ കാണുന്നതിന്റെ അനുഭവം മറ്റെവിടെയും കിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് തീയെറ്ററിന് ഉള്ളില്‍ നിന്നുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് താരം സിനിമ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com