നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ക്രിസ്മസ് ആഘോഷത്തിന്റെ നാളല്ല; കുറിപ്പുമായി രഞ്ജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th December 2020 05:10 PM |
Last Updated: 25th December 2020 05:10 PM | A+A A- |
സച്ചിക്കൊപ്പം രഞ്ജിത്ത്/ ഫേയ്സ്ബുക്ക്
മൺമറഞ്ഞുപോയ പ്രിയ സംവിധായകൻ സച്ചിയുടെ പിറന്നാളാണ് ഇന്ന്. പ്രിയ സ്നേഹിതരേയും സിനിമ സ്വപ്നങ്ങളേയും പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടാണ് സച്ചി ഈ ലോകം വെടിഞ്ഞത്. തന്റെ പ്രിയപ്പെട്ടവന്റെ ഓർമയിൽ സംവിധായകൻ രഞ്ജിത്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ക്രിസ്മസ് ആഘോഷത്തിന്റെ നാളല്ലെന്നും ഓർമദിനമാണെന്നുമാണ് രഞ്ജിത്ത് കുറിക്കുന്നത്.
'ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും എത്തിച്ചേരാത്തിടത്തേക്ക് നീ പോയി. ക്രിസ്മസ് നിന്നെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓർമദിവസം ആണ്'.- രഞ്ജിത്ത് പറഞ്ഞു.
തിരക്കഥാകൃത്തു കൂടിയായിരുന്ന സച്ചി ജൂൺ 18നാണ് വിടപറഞ്ഞത്. അവസാന ചിത്രം അയ്യപ്പനും കോശിയും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. സച്ചിയുടെ ഓർമ ദിനമായ ഇന്ന് നടൻ പൃഥ്വിരാജ് പുതിയ ബാനർ അനൗൺസ് ചെയ്തു. സച്ചി ക്രിയേഷൻസ് എന്ന പേരിലാണ് ബാനർ.
ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും...
Posted by Ranjith Balakrishnan on Thursday, December 24, 2020