'അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തക്കാരെ ആയിരിക്കും'; വിമർശനവുമായി ഹരീഷ് പേരടി

അനിലിന്റെ വാക്കുകൾ 'അറം പറ്റി എന്നു പറഞ്ഞ് നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടത്
അനിൽ നെടുമങ്ങാടിനൊപ്പം ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്
അനിൽ നെടുമങ്ങാടിനൊപ്പം ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്

ടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. തന്റെ പ്രിയ സംവിധായകൻ സച്ചിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അനിലിന്റെ മരണം. അതോടെ അനിലിന്റെ അവസാന പോസ്റ്റും അതിലെ വാക്കുകളും വൈറലായി. തന്റെ മരണം വരെ സച്ചിയുടെ ചിത്രം കവർഫോട്ടോയാക്കും എന്നായിരുന്നു അനിൽ പറഞ്ഞത്. അനിലിന്റെ വാക്കുകൾ 'അറം പറ്റി എന്നു പറഞ്ഞ് നിരവധി പേരാണ് പോസ്റ്റുകൾ ഇട്ടത്. ഇപ്പോൾ അത്തരക്കാരെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 

ഒരാൾ ജീവിച്ചിരിക്കുമ്പോൾ അയാളെഴുതിയ അവസാന പോസ്റ്റിലെ വാക്കുകളിൽ 'അറം പറ്റുക' എന്ന കണ്ടു പിടുത്തം നടത്തുന്നവർ അയാൾ ജീവിച്ചു തീർത്ത സത്യസന്ധമായ അയാളുടെ ജീവിതത്തോട് കാണിക്കുന്ന അവഹേളനമാണ്...ശുദ്ധ അസംബന്ധമാണ്..അന്ധവിശ്വാസം പ്രചരിപ്പിക്കലാണ്...അവൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം തല്ലുക ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരെയായിരിക്കും...- ഹരീഷ് കുറിച്ചു. 

അനിലുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹരീഷ്. നാടകകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. താൻ അഭിനയിക്കുന്ന സിനിമയിലേക്ക് 30 ന് അനിൽ എത്തുമെന്ന് പറഞ്ഞിരുന്നെന്നും അവനു തന്റെ തൊട്ട് അടുത്ത മുറിതന്നെ നൽകണമെന്ന് പറഞ്ഞുവെച്ച് കാത്തിരിക്കുകയായിരുന്നെന്നുമാണ് ഹരീഷ് കുറിച്ചത്. 

ഏതോ നാടക രാത്രിയിൽ തുടങ്ങിയ ബന്ധം...സിനിമയുടെ രാത്രികൾ അതിനെ സജീവമാക്കി...ഒന്നിച്ചിരിക്കുമ്പോൾ കൂടുതലും ഞങ്ങൾ നാടകത്തെപറ്റിയായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്...അഭിപ്രായ വിത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നു..ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ 30 ന് അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ട അടുത്ത റൂം തന്നെ അവന് കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു...ഇനി നി ഒരിക്കലും വരില്ലെന്ന അറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ് ...- ഹരീഷ് കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com