മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈമിന്; ഓൾ ഇന്ത്യ റിലീസിന് ഒരുങ്ങി ഹിന്ദി പതിപ്പ് 

ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്
വിജയ് മാസ്റ്ററിൽ/ ഫയൽ ചിത്രം
വിജയ് മാസ്റ്ററിൽ/ ഫയൽ ചിത്രം

വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. തീയെറ്ററിൽ തന്നെയാവും ചിത്രം റിലീസ് ചെയ്യുക. അതിന് പിന്നാലെയുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷന്‍ പിക്സ് ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് പതിപ്പില്‍ നിന്നും പേരിലും ചെറിയ വ്യത്യാസമുണ്ട്. 'മാസ്റ്റര്‍' എന്നു മാത്രമാണ് ഒറിജിനലിന്‍റെ പേരെങ്കില്‍ 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. 

സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'സി യു സൂണ്‍' എന്നാണ് വിവരം പങ്കുവച്ച ട്വീറ്റിനൊപ്പം ലോകേഷ് കനകരാജും നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സും കുറിച്ചത്. ഇതോടെ പൊങ്കലിന് ചിത്രം തീയെറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പൊങ്കൽ റിലീസാണെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും #MasterPongal എന്ന ഹാഷ് ടാഗും നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. 

ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തമിഴിലെ ഈ വർഷത്തെ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com