പൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍, ശരീരം അനങ്ങുന്നത് പരമാവധി ഒഴിവാക്കണം; രജനികാന്ത് ആശുപത്രി വിട്ടു 

കോവിഡ് സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണമെന്നും നിര്‍ദേശമുണ്ട്
രജനീകാന്ത്/ ചിത്രം: ഫേസ്ബുക്ക്
രജനീകാന്ത്/ ചിത്രം: ഫേസ്ബുക്ക്

ചെന്നൈ: രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഒരാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ശാരീരിക അധ്വാനം വേണ്ടെന്നും സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണമെന്നും നടനോട് പറഞ്ഞിട്ടുണ്ട്. 

വെള്ളാഴ്ചയാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി ഹൈദരാബാദിലുള്ള രജനികാന്ത് തന്റെ 168ാമത്തെ സിനിമയായ അണ്ണാത്തയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിലായിരുന്നു. ഷൂട്ടിങ്‌സംഘത്തിലെ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തി. ഇതോടെ ചെന്നൈയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു നടന്‍. എന്നാല്‍ ഇതിനിടയിലാണ് ആരോഗ്യനില മോശമായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com