ദ ഫാമിലി മാൻ രണ്ടാം ഭാ​ഗം ഉടൻ; റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രേക്ഷകർക്കുള്ള പുതുവർഷ സമ്മാനം എന്ന് കുറിച്ചാണ് സീരീസ് വിവരം മനോജ് ബാജ്‌പേ പങ്കുവച്ചത്. 
ദ ഫാമിലി മാൻ സീസൺ 2 പോസ്റ്റർ/ ചിത്രം: ട്വിറ്റർ
ദ ഫാമിലി മാൻ സീസൺ 2 പോസ്റ്റർ/ ചിത്രം: ട്വിറ്റർ

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സീരീസായ ദ ഫമിലി മാന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 12-ാം തിയതി ആമസോൺ പ്രൈമിലൂടെ സീരീസ് പ്രേക്ഷകരിലേക്കെത്തിതുടങ്ങും. പ്രേക്ഷകർക്കുള്ള പുതുവർഷ സമ്മാനം എന്ന് കുറിച്ച് കാത്തിരിപ്പ് അവസാനിച്ചിരിക്കുന്ന എന്ന അറിയിപ്പുമായാണ് സീരീസിലെ പ്രധാന കഥാപാത്രമായെത്തുന്ന നടൻ മനോജ് ബാജ്‌പേ പോസ്റ്റർ പങ്കുവച്ചത്. 

ആദ്യ സീസണില്‍ മനോജ് ബാജ്‌പേയും പ്രിയാമണിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. രണ്ടാം സീസണില്‍ നടി സമന്ത അക്കിനേനിയും അഭിനയിച്ചിട്ടുണ്ട്. സമന്തയുടെ ആദ്യ ഡിജിറ്റല്‍ എന്‍ട്രിയാണിത്. മലയാള നടൻ നീരജ് മാധവും ആദ്യ സീസണിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സീരീസിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.  പത്തു എപ്പിസോഡുകളുമായെത്തിയ ആദ്യ സീസണ്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്. അതോടൊപ്പം തന്നെ ഇസ്‌ലാമോഫോബിയ പരത്തുന്നു എന്ന പേരില്‍ സീരീസിനു നേരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com