'എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല, അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല' മോഹന്‍ലാല്‍

'എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അതുകൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ഒരിക്കല്‍ മണിരത്‌നത്തോട് ചോദിച്ചു'
'എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല, അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല' മോഹന്‍ലാല്‍

ണിരത്‌നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇരുവര്‍ അടയാളപ്പെടുത്തുന്നത്. തമിഴ്‌നാട് തലൈവര്‍ എംജിആറായി എത്തി മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തിയ ചിത്രം. സിനിമ പ്രേമികളുടെ മസ്റ്റ് വാച്ച് ലിസ്റ്റില്‍ ഇന്നും ഇരുവര്‍ക്ക് ഇടമുണ്ട്. അതിനു ശേഷം സിനിമയില്‍ എംജിആറിന്റെ വേഷം ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാല് അഭിനയിച്ച ഇരുവറിലെ അനന്ദനാണ് പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നത്. എന്നാല്‍ എജിആറുമായി തനിക്ക് യാതൊരു സാദൃശ്യവുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നിട്ടും തന്നെ എന്തിനാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് മണിരത്‌നത്തോട് ചോദിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ട് സുഹൃത്തുക്കളുടെ കഥ എന്നാണ് മണിരത്‌നം എന്നോട് പറഞ്ഞത്. പിന്നീടാണ് എംജിആറിന്റേയും കരുണാനിധിയുടെയും ജീവിത കഥയായി വ്യാഖ്യാനിക്കപ്പെട്ടു. എംജിആറുമായി എനിക്ക് യാതൊരു സാദൃശ്യവുമില്ല. അതുകൊണ്ട് എന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ ഒരിക്കല്‍ മണിരത്‌നത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എം.ജി.ആറിന്റെ ജീവിതമല്ല നമ്മള്‍ കാണിക്കുന്നത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതമാണ്. സിനിമയിലേക്കുള്ള വരവ്, കഷ്ടപ്പാട്, രാഷ്ട്രീയ പ്രവേശം, മരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുന്നത്.' മോഹന്‍ലാല്‍ പറഞ്ഞു.

ഇരുവര്‍ ചെയ്തതിന് ശേഷം എംജിആറുമായി സഹകരിച്ച ഒരുപാട് ആളുകളെ എനിക്ക് കാണാന്‍ അവസരമുണ്ടായി. ഒരുപാട് സാമ്യങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ എംജിആറിന്റെ ആരാധകനാണ്. എന്നാല്‍ അദ്ദേഹത്തിനെ അനുകരിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലന്നും താരം വ്യക്തമാക്കി.

എന്നാല്‍ ആ സിനിമക്ക് പിന്‍കാലത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടായെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സെന്‍സറിങ്ങില്‍ ഒരുപാട് സീനുകള്‍ വെട്ടിക്കളഞ്ഞു. എന്നിരുന്നാലും ഒരുപാട് തലങ്ങളിലുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. ഇരുവര്‍ ഒരു അത്ഭുത സിനിമയാണോ അങ്ങനെ ആയിതീര്‍ത്തോ എന്നൊന്നും അറിയില്ലെന്നും ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മണിരത്‌നത്തിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്, ഐശ്വര്യ റായ്, തബു, രേവതി, ഗൗതമി, നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com