ട്രഡീഷണലായി നവ്യ, ലാവൻഡർ സുന്ദരികളായി നമിതയും പ്രയാ​ഗയും; വിവാഹ റിസപ്ഷനിൽ തിളങ്ങി നടിമാർ (വിഡിയോ) 

രമ്യ നമ്പീശൻ, അനു സിത്താര, അനുശ്രീ, നമിത പ്രമോദ്, പ്രയാ​ഗ മാർട്ടിൻ, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ താരങ്ങൾ ഭാമയ്ക്കും വരൻ അരുണിനും ആശംസകൾ നേരാനെത്തി
ട്രഡീഷണലായി നവ്യ, ലാവൻഡർ സുന്ദരികളായി നമിതയും പ്രയാ​ഗയും; വിവാഹ റിസപ്ഷനിൽ തിളങ്ങി നടിമാർ (വിഡിയോ) 

താരാഘോഷ രാവായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന നടി ഭാമയുടെ വിവാഹ റിസപ്ഷൻ. രമ്യ നമ്പീശൻ, അനു സിത്താര, അനുശ്രീ, നമിത പ്രമോദ്, പ്രയാ​ഗ മാർട്ടിൻ, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ താരങ്ങൾ ഭാമയ്ക്കും വരൻ അരുണിനും ആശംസകൾ നേരാനെത്തി. 

ഭാര്യ സരിതയെയും മകളെയും കൂട്ടി ജയസൂര്യ എത്തിയപ്പോൾ പൂർണ്ണിമയ്ക്കൊപ്പമാണ് ഇന്ദ്രജിത്ത് റിസപ്ഷനിൽ പങ്കെടുത്തത്. റിമി ടോമിയും മുക്തയും ഒരുമിച്ചെത്തി. ദീലീപും കാവ്യാ മാധവനും നവദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. 

ട്രെഡീഷനൽ, മോഡേൺ വേഷങ്ങളിലാണ് നടിമാർ പരിപാടിയിൽ പങ്കെടുത്തത്. കൂടുതൽ പേരും സാരി തിരഞ്ഞെടുത്തപ്പോൾ പ്രയാ​ഗയും രമ്യാ നമ്പീശനും അനുശ്രീയും വേറിട്ടുനിന്നു. നവ്യ നായരും അപർണ ബാലമുരളിയും ട്രെഡീഷണൽ സാരി അണിഞ്ഞപ്പോൾ നമിത പ്രമോദും അനുശ്രിയുമൊക്കെ സാരിയിൽ മോഡേൺ പരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. പതിവുപൊലെ കറുപ്പ് സാരിയും സിൽവർ സ്ലീവ്ലെസ് ബ്ലൗസും ധരിച്ചെത്തിയ പൂർണ്ണിമ വേറിട്ടുനിന്നു. ബേബി നയൻതാര, അനിഘ, മീനാക്ഷി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. 

ജനുവരി 30ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായാണ് കൊച്ചിയിൽ വിരുന്നൊരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com