അരുണ്‍ കുര്യന്റേയും ശാന്തിയുടേയും സേവ് ദി ഡേറ്റ്; ആശംസയുമായി താരങ്ങളും ആരാധകരും; വൈറലായി ചിത്രം

സേവ് ദി ഡേറ്റ് എന്ന ഹാഷ് ടാഗിലാണ് അരുണ്‍ കുര്യനൊപ്പം നില്‍ക്കുന്ന ചിത്രം ശാന്തി പങ്കുവെച്ചിരിക്കുന്നത്
അരുണ്‍ കുര്യന്റേയും ശാന്തിയുടേയും സേവ് ദി ഡേറ്റ്; ആശംസയുമായി താരങ്ങളും ആരാധകരും; വൈറലായി ചിത്രം

ടന്‍ അരുണ്‍ കുര്യനും നടി ശാന്തി ബാലചന്ദ്രനും വിവാഹിതരാന്‍ ഒരുങ്ങുകയാണോ? സോഷ്യല്‍ മീഡിയയില്‍ ശാന്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇങ്ങനെയൊരു വാര്‍ത്ത പരക്കാന്‍ കാരണമായിരിക്കുന്നത്. സേവ് ദി ഡേറ്റ് എന്ന ഹാഷ് ടാഗിലാണ് അരുണ്‍ കുര്യനൊപ്പം നില്‍ക്കുന്ന ചിത്രം ശാന്തി പങ്കുവെച്ചിരിക്കുന്നത്. 

ചിത്രം വൈറലായതോടെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടന്‍ വിനയ് ഫോര്‍ട്ടും ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍  ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' യുടെ റിലീസ് പ്രഖ്യാപനമാണ് ഇത്. സിനിമയുടെ റീലീസ് തീയതിയായ ഫെബ്രുവരി 21ആണ് സേവ് ദ ഡേറ്റായി നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ടൊവിനോ തോമസിനൊപ്പം തരംഗം എന്ന ചിത്രത്തിലൂടെയാണ് ശാന്തി ബാലചന്ദ്രന്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 'രണ്ടുപേര്‍', 'ജല്ലിക്കെട്ട്' എന്നീ സിനിമകളിലും ശാന്തി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'ആനന്ദം' എന്ന സിനിയമിലൂടെയാണ് അരുണ്‍ കുര്യന്‍ മലയാളികളുടെ ശ്രദ്ധനേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com