'എനിക്കുമുണ്ടൊരു മകൾ, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്'; ലഹരി വിരുദ്ധ പ്രചാരണത്തിനിറങ്ങി മഞ്ജുവും

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ബോധവത്കരണ പദ്ധതിയായ 'വിമുക്തി'യിൽ പങ്കാളിയായി നടി മഞ്ജു പിള്ള
'എനിക്കുമുണ്ടൊരു മകൾ, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്'; ലഹരി വിരുദ്ധ പ്രചാരണത്തിനിറങ്ങി മഞ്ജുവും

സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ബോധവത്കരണ പദ്ധതിയായ 'വിമുക്തി'യിൽ പങ്കാളിയായി നടി മഞ്ജു പിള്ള. ലഹരി മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ച് ഓരോ വീടുകളിലെയും കുട്ടികളെ കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാ​ഗമായി എറണാകുളം ബ്രോഡ്‍വേയിലെ വീടുകള്‍ കയറിയിറങ്ങാൻ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം മഞ്ജു പിള്ളയും എത്തി.

'എനിക്കുമുണ്ട് ഒരു മകൾ, ഉപദേശം ഇഷ്ടമില്ലാത്ത പ്രായമാണ്, നിങ്ങള്‍ തന്നെ കൂട്ടുകാരെ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം' ലഹരി വിരുദ്ധ പ്രചാരണത്തിനിടെ മഞ്ജു കുട്ടികളോട് പറഞ്ഞു.  നമ്മൾ വിചാരിച്ചാൽ ലഹരി വിമുക്തമായ കേരളം സൃഷ്ടിക്കാനാകുമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

സംസ്ഥാനത്ത് ലഹരി മരുന്നിൻ്റെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിമുക്തി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂന്നു മാസം നീണ്ടുനിൽക്കുന്നതാണ് ബോധവത്കരണ പരിപാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com