ചാലു ചേട്ടന് പ്രണവിന്റെ ആശംസകള്‍; അപ്പുവിന് നന്ദികുറിച്ച് ദുല്‍ഖറും

ഡിക്യൂവിനെ 'ചാലു ചേട്ടാ' എന്നു സംബോധന ചെയ്തു കൊണ്ടാണ് പ്രണവിന്റെ ആശംസ
ചാലു ചേട്ടന് പ്രണവിന്റെ ആശംസകള്‍; അപ്പുവിന് നന്ദികുറിച്ച് ദുല്‍ഖറും

ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും മുഖ്യ കഥാപാത്രങ്ങളാകുന്ന 'വരനെ ആവശ്യമുണ്ട്' ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ റിലീസ്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ദുൽഖർ സൽമാന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ഡിക്യൂവിനെ 'ചാലു ചേട്ടാ' എന്നു സംബോധന ചെയ്തു കൊണ്ടാണ് പ്രണവിന്റെ ഫേസ്ബുക് പോസ്റ്റ്.

"ചാലു ചേട്ടാ, നിങ്ങളുടെ പുതിയ ചിത്രം വരനെ ആവശ്യമുണ്ട് റിലീസ് ചെയ്യുന്നതിൽ ഒത്തിരി സന്തോഷം. ആദ്യമായി താങ്കൾ നിർമിക്കുന്ന ചിത്രത്തിന് ആശംസകൾ. വെയ്ഫെയറർ ഫിലിംസിനും എം സ്റ്റാർ എന്റർടൈന്മെന്റ്സിനും ആശംസകൾ നേരുന്നു. ഒപ്പം സുരേഷ് ഗോപി അങ്കിളിനും ശോഭന ആന്റിയ്ക്കും അനൂപ് ചേട്ടനും കല്യാണി പ്രിയദർശനും".

പ്രണവിന്റെ പോസ്റ്റിനു ദുൽഖർ മറുപടിയും നൽകി. "നന്ദി അപ്പു! മരക്കാറിലും ഹൃദയത്തിലും നിങ്ങളെ കാണാൻ കാത്തിരിക്കുന്നു. ഈ വർഷം മികച്ചതാകട്ടെ. ഒത്തിരി സ്നേഹം!!", താരത്തിന്റെ ഫേസ്ബുക് പോസ്റ്റും അതിനേക്കാൾ മനോഹരമായ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും  ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് ഈ സിനിമയെ ഏറെ പ്രിയങ്കരമാക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന ബി​ഗ് സ്ക്രീനിൽ നിറയുന്നത്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണി നായികയാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com