സ്വപ്‌നം സത്യമായെന്ന് മഞ്ജു വാര്യര്‍; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങള്‍

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്നത്
സ്വപ്‌നം സത്യമായെന്ന് മഞ്ജു വാര്യര്‍; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങള്‍

ടൻ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. ഈ സന്തോഷം തുറന്ന് പ്രകടിപ്പിക്കാനും മഞ്ജു മടികാണിക്കുന്നില്ല.

അഭിമുഖങ്ങളിലും താരനിശകളിലും തുറന്ന് പറഞ്ഞിട്ടുള്ള ആ​ഗ്രഹം സഫലമായതിന്റെ സന്തോഷം മഞ്ജു ആരാധകരുമായി പങ്കുവച്ചു. സ്വപ്നങ്ങൾ സത്യമാകും എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പം സിനിമയുടെ സെറ്റിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ജഗദീഷ്  , രമേഷ് പിഷാരടി , ശിവദാസ് കണ്ണൂർ  , ശിവജി ഗുരുവായൂർ , ദിനേശ് പണിക്കർ ,നസീർ  സംക്രാന്തി , മധുപാൽ ,ടോണി ,  സിന്ധു വർമ്മ , അമേയ ( കരിക്ക് ) തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ഹൊറര്‍ ചിത്രമായിരിക്കും പ്രീസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ആകാംഷ ശക്തമാക്കുന്നതാണ് ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററും. സമാധാനം കൊണ്ടുവരാന്‍ ദെെവം അയച്ചവന്‍ എന്ന ടാഗ് ലെെനോടു കൂടിയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com