മോഹന്‍ലാലിന് ഭക്ഷണവുമായി വിജയനും മോഹനയും വീട്ടില്‍; ചേര്‍ത്തുപിടിച്ച് താരം; വൈറലായി ചിത്രം

തങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണവുമായാണ് ദമ്പതികളും മോഹന്‍ലാലിനെ കാണാനെത്തിയത്
മോഹന്‍ലാലിന് ഭക്ഷണവുമായി വിജയനും മോഹനയും വീട്ടില്‍; ചേര്‍ത്തുപിടിച്ച് താരം; വൈറലായി ചിത്രം

കൊച്ചിയിലെ ഗാന്ധിനഗറില്‍ ശ്രീബാലാജി കോഫി ഹൗസ് നടത്തുന്ന വിജയനും മോഹനയും ലോക ശ്രദ്ധ നേടുന്നത് ഇരുവരുടേയും യാത്രയോടുള്ള പ്രണയത്തിന്റെ പേരിലാണ്. പ്രായവും പണവുമൊന്നും ഇവര്‍ക്ക് തടസമായില്ല. യാത്ര ചെയ്ത് അത്ഭുതപ്പെടുത്തിയ ഇവരിപ്പോള്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കാണാനെത്തിയിരിക്കുകയാണ്. താരത്തിന്റെ തേവരയിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം നടത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

തങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണവുമായാണ് ദമ്പതികളും മോഹന്‍ലാലിനെ കാണാനെത്തിയത്. ഇവര്‍ നമുക്ക് പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ടാണ് വിജയനേയും മോഹനയേയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചത്. എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍, മോഹന ദമ്പതികള്‍ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധി നഗറിലെ പ്രശസ്തമായ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുകയാണ് ഇവര്‍. ഇരുവര്‍ക്കുമൊപ്പം എന്റെ വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്. എനിക്കായി ഭക്ഷണമുണ്ടാക്കിക്കൊണ്ടുവന്നതിന് അഭിനന്ദനം അറിയിക്കുന്നത്. എല്ലാവര്‍ക്കും പ്രചോദനമാണ് ഇവര്‍' മോഹന്‍ലാല്‍ കുറിച്ചു. 

ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. ചായക്കടയില്‍ കച്ചവടം നടത്തിയതില്‍ നിന്ന് മിച്ചം പിടിക്കുന്ന പണവുമായാണ് ഇരുവരുടേയും ലോക സഞ്ചാരം. അടുത്തിടെയാണ് ഇവര്‍ 25ാമത്തെ രാജ്യം സന്ദര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com