മരട് 357ൽ അച്ഛനൊപ്പം മകളുമെത്തും; ധർമജന്റെ മകൾ വേദ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്  

ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേദ ചിത്രത്തിൽ വേഷമിടുന്നത്
മരട് 357ൽ അച്ഛനൊപ്പം മകളുമെത്തും; ധർമജന്റെ മകൾ വേദ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്  

ണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ് ധര്‍മജന്റെ മകൾ വേദ.  ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേദ ചിത്രത്തിൽ വേഷമിടുന്നത്. അനൂപ് മേനോനൊപ്പം ചിത്രത്തിലെ കേന്ദ്രകഥാപാത്രമായാണ് ധർമജൻ എത്തുന്നത്. 

ബലൂൺ എന്ന ഹൃസ്വചിത്രത്തിൽ വേദ മുൻപ് അഭിനയിച്ചിട്ടുണ്ട്. ധർമജന്റെ മാനേജറും ഡ്രൈവറുമായ ജ്യോതിഷ് ആയിരുന്നു ഈ ബലൂണിന്റെ സംവിധായകൻ. ഇതിനുപിന്നാലെ ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും വേദ അഭിനയിച്ചിട്ടുണ്ട്. 

കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന 357 കുടുംബങ്ങളുടെ ജീവിതമാണ്  മരട് 357 എന്ന ചിത്രത്തിൽ പ്രതിപാദിക്കുക. നടിമാരായ ശീലു എബ്രഹാമും നൂറിന്‍ ഷെരീഫും നായികമാരാകും. ഫ്ലാറ്റിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് ധർമജന്റെ വേഷം. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ദിനേശ് പള്ളത്ത് തിരകഥയൊരുക്കുന്ന ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിർമിക്കുന്നത്. ഫ്ലാറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് തിരകഥയൊരുക്കിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com