കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോള്‍; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനൊപ്പം ദുല്‍ഖര്‍; വൈറല്‍

യഷിന്റെ ആതിഥ്യമര്യാദക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോള്‍; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിനൊപ്പം ദുല്‍ഖര്‍; വൈറല്‍

കെജിഎഫിലെ റോക്കി ഭായിയായി തെന്നിന്ത്യയിലെ സൂപ്പര്‍താരമായി ഉയര്‍ന്ന നടനാണ് യഷ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഒരു റോക്കി ഭായി ചിത്രമാണ്. പുതിയ ചിത്രം കുറുപ്പിന്റെ ചിത്രീകരണത്തിനായി മംഗലാപുരത്ത് എത്തിയപ്പോഴാണ് ദുല്‍ഖറും യഷും കണ്ടുമുട്ടിയത്. യഷിന്റെ ആതിഥ്യമര്യാദക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

'കുറുപ്പ്, റോക്കി ഭായിയെ കണ്ടുമുട്ടിയപ്പോള്‍, മികച്ച മനുഷ്യന്‍. താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ബ്രോ. താങ്കളുടെ വിനയവും ആതിഥ്യമര്യാദയും അറിയാന്‍ സാധിച്ചു. ഞങ്ങളുടെ അടുത്ത ഷെഡ്യൂളിന് വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കെജിഎഫിലെ റോക്ക്‌സ്റ്റാര്‍ റോക്കി ഭായിക്കായി കാത്തിരിക്കുന്നു' ദുല്‍ഖര്‍ കുറിച്ചു. കുറുപ്പിന്റെ ലുക്കിലാണ് ദുല്‍ഖര്‍. ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. 

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണ് കുറുപ്പില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖറിനെ മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com