നടൻ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു 

വെല്ലൂര്‍ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു
നടൻ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു 

മിഴ് നടൻ  യോഗി ബാബു വിവാഹിതനായി. വെല്ലൂര്‍ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകൾ. ഇന്ന് രാവിലെ നടന്ന ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി മാർച്ച് ആദ്യവാരം ചെന്നൈയിൽ വിവാഹവിരുന്ന് സംഘടിപ്പിക്കുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

രജനികാന്ത് നായകനായ ദർബാറാണ് യോഗി അഭിനയിച്ച തിയറ്ററിലെത്തിയ അവസാന ചിത്രം. മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com