പൗരത്വ നിയമം മുസ്ലിങ്ങളെ ബാധിക്കില്ല; അനുകൂലിച്ച് രജനീകാന്ത്

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നടന്‍ രജനീകാന്ത്. നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം മുസ്ലിങ്ങളെ ബാധിക്കില്ല; അനുകൂലിച്ച് രജനീകാന്ത്

ചെന്നൈ: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് നടന്‍ രജനീകാന്ത്. നിയമം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം മുസ്ലിം വിഭാത്തെ ബാധിക്കുമെങ്കില്‍ അവര്‍ക്ക് വേണ്ടി ആദ്യം രംഗത്ത് വരുന്നത് താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ അനുകൂലിച്ച് രജനീകാന്ത് രംഗത്ത് വന്നിരിക്കുന്നത്.

പുറത്തുനിന്നുള്ളവരെ കണ്ടെത്താന്‍ എന്‍പിആര്‍ ആവശ്യമാണ്. രാജ്യവ്യാപകമായി എന്‍ആര്‍എസി നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദഹേം ചൂണ്ടിക്കാട്ടി. 

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്.ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ പൗരത്വ നിയമത്തിന് എതിരായി തിരിക്കുകയാണ്.വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുതെന്നും രജനീകാന്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com