നടി പ്രിയാലിനെ നായ കടിച്ചു? മുഖത്ത് തുന്നിക്കെട്ടലുമായി 'അനാർക്കലി' നായിക, ചിത്രങ്ങൾ 

തുന്നലിട്ട പാടുകൾ മെയ്ക്കപ്പ് ഉപയോ​ഗിച്ച് മറയ്ക്കാതെയുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്
നടി പ്രിയാലിനെ നായ കടിച്ചു? മുഖത്ത് തുന്നിക്കെട്ടലുമായി 'അനാർക്കലി' നായിക, ചിത്രങ്ങൾ 

മുഖത്ത് തുന്നിക്കെട്ടലുമായി പൃഥ്വിരാജ് ചിത്രം അനാർക്കലിയിലെ നായിക  പ്രിയാൽ ഗോറിന്റെ പുതിയ ‌ഫോട്ടോഷൂട്ട്. തുന്നലിട്ട പാടുകൾ മെയ്ക്കപ്പ് ഉപയോ​ഗിച്ച് മറയ്ക്കാതെയുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതമെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള നടിയുടെ വാക്കുകൾ. "എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്, ഇതാണ് എന്റേത്, അത് ഞാൻ ഏറ്റവും സ്നേഹത്തോടെ ആശ്ളേഷിക്കുന്നു", പ്രിയാൽ കുറിച്ചു. 

"അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തിൽ ഞാൻ ഇതുവരെ നേരിട്ടുള്ളതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു കഴിഞ്ഞ രണ്ടു മാസങ്ങൾ. പക്ഷേ, ഇതാണ് ഞാൻ... എന്റെ ഏറ്റവും മികച്ചത് ഇതാണ്. എല്ലാവരുടെ ജീവിതത്തിലും മുറിപ്പാടുകൾ ഉണ്ടാവാറുണ്ട്, ഇതാണ് എന്റേത്, അത് ഞാൻ ഏറ്റവും സ്നേഹത്തോടെ ആശ്ളേഷിക്കുന്നു", എന്നാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചത്. 

മുഖത്തെ പാടുകൾ മെയ്ക്കപ്പിട്ട് മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത നടിയുടേത് ധീരമാർന്ന പ്രവർത്തിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഈ പ്രവർത്തി പ്രിയാലിന്റെ സൗന്ദര്യം വർധിപ്പിച്ചെന്നും മറ്റുള്ളവർ ഇത് മാതൃകയാക്കണമെന്നും ചിത്രത്തിന് ലഭിച്ച കമന്റുകളിൽ ആരാധകർ കുറിക്കുന്നു. 

അതേസമയം നടിയുടെ മുഖത്തെ മുറിവ് എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. താരത്തിന്റെ വളർത്തുനായ ബ്രൂണോ മുഖത്തു കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്ന് പ്രിയാൽ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ‌ ഇതുസംബന്ധിച്ച് തന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകളിൽ നടി പ്രതികരിച്ചിട്ടില്ല. 

മുംബൈയിൽ ജനിച്ച പ്രയാൽ 2013ൽ ഒരു പഞ്ചാബി ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ സച്ചി സംവിധാനം ചെയ്ത ശ്ര​ദ്ധേയ ചിത്രം അനാർക്കലിയിൽ പ്രയാൽ നായികയായി. 2014ൽ അനാർക്കലിയിൽ അഭിനയിച്ച നടി പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിലവിൽ ടെലിവിഷൻ രംഗത്ത് സജീവമാണ് പ്രിയാൽ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com