'സിംഗിള്‍ പസങ്കേ, വാലന്റൈന്‍സ് ഡേയില്‍ ഈ പാട്ടു കേട്ടോളൂ'; ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റ് വൈറല്‍

പ്രണയവാരത്തിലേക്കു കടക്കുമ്പോൾ സിം​ഗിളായവർക്കുവേണ്ടി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
'സിംഗിള്‍ പസങ്കേ, വാലന്റൈന്‍സ് ഡേയില്‍ ഈ പാട്ടു കേട്ടോളൂ'; ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റ് വൈറല്‍

പ്രണയ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് യുവാക്കൾ. പനിനീർപുഷ്പത്തിനൊപ്പം തന്റെ പ്രണയം തുറന്നു പറയാൻ ഒരുങ്ങിയിരിക്കുന്നവർ നിരവധിയാണ്. കൂടാതെ പ്രണയം കൂടുതൽ ശക്തമാക്കാൻ സമ്മാനങ്ങൾ കൈമാറാനായി കാത്തിരിക്കുന്ന കാമുകി കാമുകന്മാരുമുണ്ട്. യുവമിധുനങ്ങളുടെ പ്രണയ ആഘോഷത്തെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരുകൂട്ടരുമുണ്ട്. ഫെബ്രുവരി 14 അവർക്ക് സാധാരണ ​ദിനം മാത്രമാണ്. മറ്റാരുമല്ല സിം​ഗിൾ പസങ്ക. 

പ്രണയവാരത്തിലേക്കു കടക്കുമ്പോൾ സിം​ഗിളായവർക്കുവേണ്ടി നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ വാലന്റൈൻസ് ദിനത്തിൽ സിം​ഗിളായി തുടരുന്നവർക്കായി ഒരു ​ഗാനം തന്നെ നിർദേശിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ ഇന്ത്യ. ദില്‍ ചാഹ്താ ഹേ എന്ന അമീര്‍ ഖാന്‍ ചിത്രത്തിലെ തന്‍ഹായ് എന്ന ഗാനമാണ് സിംഗിള്‍ പസങ്കകള്‍ക്കായി ഗൂഗിള്‍ ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. യൂട്യൂബ് ഇന്ത്യയെ ടാ​ഗ് ചെയ്തു കാണ്ടാണ് ട്വീറ്റ്. 

എന്തായാലും സിം​ഗിൾ സ്റ്റാറ്റസിൽ തുടരുന്നവർക്കിടയിൽ വൈറലാവുകയാണ് ട്വീറ്റ്. ഞങ്ങളുടെ സമയവും വരും എന്നാണ് ചിലർ ​ഗൂ​ഗിളിന് മറുപടി നൽകിയിരിക്കുന്നത്. കൂടാതെ ​യൂടൂബും വളരെ രസകരമായ മറുപടി ​ഗൂ​ഗിളിന് നൽകി. സിംഗിള്‍ സഖാക്കള്‍ക്കായി എഫ് പ്രസ് ചെയ്യാനാണ് അവരുടെ കമന്റ്‌. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com