'എന്റെ വികാരം തീരുമാനിക്കുന്നത് ഞാനാണ്, ഇന്ന് ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു'; ചിത്രങ്ങളുമായി ഭാവന 

ഭാവന പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം കുറിച്ചിരിക്കുന്ന വാക്കുകളുമാണ് ശ്രദ്ധേയമാകുന്നത്
'എന്റെ വികാരം തീരുമാനിക്കുന്നത് ഞാനാണ്, ഇന്ന് ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു'; ചിത്രങ്ങളുമായി ഭാവന 

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവനയോടുള്ള ഇഷ്ടം ആരാധകർക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം കുറിച്ചിരിക്കുന്ന വാക്കുകളുമാണ് ശ്രദ്ധേയമാകുന്നത്. 

"എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്, ഇന്നത്തെ ദിവസത്തിനായി ഞാൻ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്", എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ചിത്ര‌ങ്ങളാണ് ഈ വാക്കുകൾക്കൊപ്പം ഭാവന പങ്കുവച്ചത്.

ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറി ഇടവേള ആസ്വദിക്കുന്നതിനിടെ പുകർത്തിയ ചിത്രങ്ങളാണ് ഇവ. ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കകം അരലക്ഷത്തോളം ലൈക്കുകളാണ് ഭാവനയെ തേടി എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com