'ഏറ്റവും ഭയപ്പെടുത്തുന്ന ട്രെക്കിങ്', മേഘാലയയിൽ നടി സാനിയ ഇയ്യപ്പന്‍ , ചിത്രങ്ങൾ 

മേഖാലയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്
'ഏറ്റവും ഭയപ്പെടുത്തുന്ന ട്രെക്കിങ്', മേഘാലയയിൽ നടി സാനിയ ഇയ്യപ്പന്‍ , ചിത്രങ്ങൾ 

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. സാനിയ പങ്കുവച്ച വിശേഷങ്ങളിൽ ഈ ദിവസങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മേഘാലയ കാഴ്ചകളാണ്. 

മേഖാലയിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്. വെയ് സോഡോങ് വെള്ളച്ചാട്ടവും നോക്കിയാല്‍ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദർശിച്ച സന്തോഷത്തിലാണ് താരമിപ്പോൾ.

മുളകള്‍കൊണ്ടുണ്ടാക്കിയ പാലത്തില്‍ നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഏറ്റവും ഭയപ്പെടുത്തുന്ന മേഘാലയയിലെ ബാംബൂ ട്രെക്കിങ് എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com