കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം കണ്ട് കണ്ണീരണിഞ്ഞ് എല്‍കെ അഡ്വാനി; വിഡിയോ വൈറല്‍

ബോളിവുഡ് ചിത്രം ശിക്കാര ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കാണാന്‍ കുടുംബ സമേതമാണ് അദ്വാനി തീയെറ്ററില്‍ എത്തിയത്
കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം കണ്ട് കണ്ണീരണിഞ്ഞ് എല്‍കെ അഡ്വാനി; വിഡിയോ വൈറല്‍

ശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമകണ്ട് തീയെറ്ററിലിരുന്ന് കണ്ണീരണിഞ്ഞ് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ  അഡ്വാനി. ബോളിവുഡ് ചിത്രം ശിക്കാര ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ് കാണാന്‍ കുടുംബ സമേതമാണ് അദ്വാനി തീയെറ്ററില്‍ എത്തിയത്. 

സിനിമ അവസാനിച്ച ശേഷം വികാരാധീനനായി കസേരയില്‍ തന്നെ ഇരിക്കുന്ന അഡ്വാനിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി സംവിധായകന്‍ വിധു വിനോദ് ചോപ്ര അരികിലെത്തി. ഫെബ്രുവരി 7നാണ് ചിത്രം തീയെറ്ററില്‍ എത്തിയത്.

1990 കളിലെ കഥയാണ്ചിത്രം പറയുന്നത്. കശ്മീരില്‍ നിന്ന് കൂട്ടപലായനം ചെയ്യേണ്ടി വന്ന പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ശിവകുമാര്‍ അയാളുടെ ഭാര്യ ശാന്തി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. കശ്മീര്‍ സ്വദേശിയായ വിധു വിനോദ് ചോപ്ര തന്റെ അമ്മയ്ക്കാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ ചിത്രത്തിനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതം പകര്‍ത്തുന്നതില്‍ ചിത്രം പരാജയപ്പെട്ടുവെന്നും സംവിധായകന്‍ തങ്ങളുടെ അവസ്ഥയെ വാണിജ്യവത്കരിച്ചുവെന്നും ആരോപിച്ച് കശ്മീരി പണ്ഡിറ്റ് യുവതി പരസ്യമായി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com