'മുംബൈയിലേക്ക് പോയവര്‍ എന്തിനാണ് ഞങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌'; പൗരത്വത്തെ ചോദ്യം ചെയ്യരുതെന്ന് തപ്‌സിയുടെ മറുപടി

മുംബൈയിലേക്ക് പോയവര്‍ എന്തിനാണ് ഡല്‍ഹിയില്‍ വോട്ടു ചെയ്യുന്നത് എന്നായിരുന്നു അയാളുടെ ചോദ്യം
'മുംബൈയിലേക്ക് പോയവര്‍ എന്തിനാണ് ഞങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌'; പൗരത്വത്തെ ചോദ്യം ചെയ്യരുതെന്ന് തപ്‌സിയുടെ മറുപടി

ന്നലെയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. നിരവധി താരങ്ങള്‍ തന്റെ വോട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡ് നടി തപ്‌സി പന്നു തന്റെ കുടുംബത്തിനൊപ്പമെത്തിയാണ് വോട്ടു ചെയ്തത്. അച്ഛനുംഅമ്മക്കും സഹോദരിക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. അതിനിടെ താരം ഡല്‍ഹിയില്‍ വോട്ടു ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. 

മുംബൈയിലേക്ക് പോയവര്‍ എന്തിനാണ് ഡല്‍ഹിയില്‍ വോട്ടു ചെയ്യുന്നത് എന്നായിരുന്നു അയാളുടെ ചോദ്യം. മുംബൈയില്‍ താമസിക്കുന്നവര്‍ ഞങ്ങളുടെ കാര്യം തീരുമാനിക്കുന്നത് എന്തിനാണ്. കുറേ നാളുകളായി തപ്‌സി മുംബൈയിലേക്ക് മാറിയിട്ട്. അവരുടെ വോട്ടും മാറേണ്ടതുണ്ട് എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് നിഖില്‍ എന്നൊരാള്‍ കുറിച്ചത്. അതിന് താരം നല്‍കിയമറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. താന്‍ എന്താണ് ചെയ്യേണ്ടത് എന്നു പറയാന്‍ താന്‍ ആരുമല്ല എന്നായിരുന്നു താരത്തിന്റെ രൂക്ഷ പ്രതികരണം. 

'മുംബൈയില്‍ താമസിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ താമസിക്കുന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹിയിലാണ് ഞാന്‍ നികുതിയടക്കുന്നത്. ഇവിടെ താമസിച്ച് ഒന്നും നല്‍കാത്തവരേക്കാള്‍ മികച്ച ഡല്‍ഹി നിവാസിയാണ് ഞാന്‍. ദയവായി എന്റെ പൗരത്വം ചോദ്യം ചെയ്യരുത്. നിങ്ങളുടെ പൗരത്വത്തെക്കുറിച്ചും നിങ്ങളെന്താണ് ചെയ്യുന്നത് എന്നും ചിന്തിക്കൂ. കൂടാതെ നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഡല്‍ഹിയില്‍നിന്ന് പുറത്താക്കാം. പക്ഷേ അവളില്‍ നിന്ന് ഡല്‍ഹിയെ പുറത്താക്കാനാവില്ല. ഞാന്‍ എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്നു പറഞ്ഞുതരാന്‍ നിങ്ങളാരാണ്. ഈ പ്രതികരണത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് മനസിലാക്കാനാവും ഞാന്‍ എത്രത്തോളും ഡല്‍ഹിക്കാരിയാണെന്ന്' താരം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com