രജനീകാന്തിന് 100 കോടിയോളം, മുരുകദോസിന് 35 കോടി; ദര്‍ബാര്‍ നഷ്ടത്തിന് കാരണം അമിത പ്രതിഫലമെന്ന് ആരോപണം

ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍
രജനീകാന്തിന് 100 കോടിയോളം, മുരുകദോസിന് 35 കോടി; ദര്‍ബാര്‍ നഷ്ടത്തിന് കാരണം അമിത പ്രതിഫലമെന്ന് ആരോപണം

ജനീകാന്ത്- മുരുകദോസ് കൂട്ടുകെട്ടില്‍ വളരെ പ്രതീക്ഷയോടെ തീയെറ്ററിലെത്തിയ ചിത്രമായിരുന്നു ദര്‍ബാര്‍. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആദ്യ ദിവസം മാത്രമാണ് മികച്ച കളക്ഷന്‍ ലഭിച്ചത്. ചിത്രം വിതരണക്കാര്‍ക്ക് വന്‍സാമ്പത്തിക നഷ്ടം വരുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. താരങ്ങള്‍ക്കും സംവിധായകനും നല്‍കിയ അമിത പ്രതിഫലമാണ് ചിത്രത്തിന്റെ ചെലവ് വര്‍ധിപ്പിച്ചത് എന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് ടി രാജേന്ദര്‍ ആരോപിച്ചു.

ദര്‍ബാറിലെ അഭിനയത്തിന് 100 കോടിയോളം രൂപയാണ് രജനീകാന്ത് വാങ്ങിയത്. മുരുകദോസ് 35 കോടി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 20 മിനിറ്റ് മാത്രം ചിത്രത്തില്‍ അഭിനയിച്ച നയന്‍താര അഞ്ച് കോടിയാണ് വാങ്ങിയത്. നടനും നടിക്കും അമിത പ്രതിഫലം നല്‍കി വന്‍ തുകയ്ക്കാണ് ദര്‍ബാര്‍ വിതരണക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ 70 കോടിക്ക് മുകളില്‍ സിനിമ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

200കോടിയോളം മുതല്‍മുടക്കിലാണ് സിനിമ നേരത്തെ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പണവും താരങ്ങളുടെ പ്രതിഫലമാണെന്നാണ് അറിയുന്നത്. എആര്‍ മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാവുകയാണ്. നിയമ നടപടിയിലേക്ക് നീങ്ങുന്നതായും വിതരണക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെക്കുറിച്ച് രജനീകാന്തോ മുരുകദോസോ പ്രതികരിച്ചിട്ടില്ല. അതിനിടെ വിതരണക്കാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതും വിതരണക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com