'ഷൂട്ടര്‍' സിനിമക്ക് നിരോധനം; അക്രമവും കൊലയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍

ഗ്യാങ്സ്റ്റര്‍ സുഖ കല്‍വാന്റെ ജീവിതം പറയുന്നതാണ് ഷൂട്ടര്‍
'ഷൂട്ടര്‍' സിനിമക്ക് നിരോധനം; അക്രമവും കൊലയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍

ഞ്ചാബി സിനിമ ഷൂട്ടറിന് നിരോധനം ഏര്‍പ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കൊലപാതകവും അക്രമവും ചിത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഗ്യാങ്സ്റ്റര്‍ സുഖ കല്‍വാന്റെ ജീവിതം പറയുന്നതാണ് ഷൂട്ടര്‍.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കെവി ദില്ലോണിനെതിരേ എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് പരിശോദിക്കാന്‍  ഡിജിപി ധിന്‍കര്‍ ഗുപ്തയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2019 ല്‍ ഇതേ സിനിമ സുഖ കല്‍വാന്‍ എന്ന പേരില്‍പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ സിനിമ റിലീസ് ചെയ്യില്ലെന്ന് ദില്ലോണ്‍ എഴുതി നല്‍കി. ഇത് ലംഘിച്ചാണ് ചിത്രം പുറത്തിറക്കിയത്. ഇയാളെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ്,അഭിനേതാക്കള്‍, പ്രമോട്ടേഴ്‌സ് എന്നിവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമം, ക്രൂരമായ കൊലപാതകങ്ങള്‍, പിടിച്ചുപറി, ഭീഷണി, തുടങ്ങിയവ ചിത്രത്തില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗാങ്‌സ്റ്റര്‍ കള്‍ച്ചര്‍ വളര്‍ത്തുന്ന ഇത്തരത്തിലുള്ള സിനിമകളോ ഗാനങ്ങളോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇന്റലിജന്‍സ് മേധാവി സിനിമക്കു നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി പൊലീസ് മേധാവി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു പ്രഖ്യാപനം. 

ജനുവരി 18ന് ചിത്രത്തിന്റെട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ 20 ല്‍ അധികം കേസുകളില്‍പ്രതിയായിരുന്നു കല്‍വാന്‍. ഇയാളെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ചിത്രമെടുത്തിരിക്കുന്നതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 2015 ജനുവരിയില്‍ ഗാങ്‌സ്റ്റര്‍ വിക്കി ഗൗണ്ടറിന്റെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com