'ആഭരണം എന്റെ സ്വന്തം, കൂടെയുള്ളത് എന്റെ മാത്രം താടിക്കാരന്‍'; പൃഥ്വിരാജിനൊപ്പം സുപ്രിയ; ചിത്രങ്ങള്‍

'ആഭരണം എന്റെ സ്വന്തം, കൂടെയുള്ളത് എന്റെ മാത്രം താടിക്കാരന്‍'; പൃഥ്വിരാജിനൊപ്പം സുപ്രിയ; ചിത്രങ്ങള്‍

ലയാളത്തിലെ ഇഷ്ട താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സുപ്രിയ തന്റെ താടിക്കാരന്റേയും അല്ലിയുടേയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൃഥ്വി സിനിമയില്‍ നിന്ന് മൂന്ന് മാസം അവധിയെടുത്തതോടെ സുപ്രിയക്കും അല്ലിക്കും ആഘോഷത്തിന്റെ ദിനങ്ങളാണ്. അടുത്തിടെ നടന്ന ഫിലിം അവാര്‍ഡ്‌സില്‍ സുപ്രിയക്കൊപ്പമാണ് പൃഥ്വിരാജ് ചടങ്ങിനെത്തെിയത്.

അതിന്റെ ചിത്രങ്ങളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. രസകരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് സുപ്രിയയുടെ വാക്കുകള്‍. സ്‌റ്റൈലിങ്- ഞാന്‍, ആഭരണങ്ങള്‍- എന്റേത്, അടുത്ത് നില്‍ക്കുന്ന സുന്ദരന്‍- എന്റേതു മാത്രമായ താടിക്കാരന്‍' എന്നാണ് സുപ്രിയ കുറിച്ചത്.

ഇളം നീലനിറത്തിലുള്ള പലാസോ സല്‍വാര്‍ അണിഞ്ഞാണ് സുപ്രിയ ചടങ്ങിന് എത്തിയത്. പ്ലെയിന്‍ ടോപ്പിനൊപ്പം നീളത്തിലുള്ള മാലയും താരം അണിഞ്ഞിരുന്നു. കറുപ്പ് ഫുള്‍സ്ലീവ് ടീ ഷര്‍ട്ടും പിങ്കിലുള്ള ചെക്ക് പാന്റ്‌സുമായിരുന്നു പൃഥ്വിരാജിന്റെ വേശം. എന്തായാലും സ്വന്തം സ്റ്റൈലിങ്ങില്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com