വസ്ത്രത്തിന്റെ ഇറുക്കം കൂടി; ഓസ്‌കര്‍ വേദിയിലെത്തിയത് കാറില്‍ കിടന്ന്; താരസഹോദരിമാര്‍ക്ക് പരിഹാസം (വിഡിയോ)

വസ്ത്രത്തിന്റെ ഇറുക്കം കൂടി; ഓസ്‌കര്‍ വേദിയിലെത്തിയത് കാറില്‍ കിടന്ന്; താരസഹോദരിമാര്‍ക്ക് പരിഹാസം (വിഡിയോ)

ഹോളിവുഡില്‍ ശ്രദ്ധേയരായ കിം കര്‍ദാഷ്യാനും കയ്‌ലി ജെന്നറിനുമാണ് വസ്ത്രം പണികൊടുത്തത്

ലോകം ഉറ്റുനോക്കുന്ന ഓസ്‌കര്‍ വേദിയില്‍ ഏറ്റവും സുന്ദരിയായി എത്താനാണ് എല്ലാ സെലിബ്രിറ്റികളും ശ്രമിക്കുക. അതിനായി എത്ര റിസ്‌ക് എടുക്കാനും അവര്‍ തയാറാകും. എന്നാല്‍ ഇപ്പോള്‍ വസ്ത്രം വരുത്തിവെച്ച വിനയില്‍ പരിഹാസത്തിന് ഇരയാവുകയാണ് രണ്ട് താരസഹോദരിമാര്‍.

ഹോളിവുഡില്‍ ശ്രദ്ധേയരായ കിം കര്‍ദാഷ്യാനും കയ്‌ലി ജെന്നറിനുമാണ് വസ്ത്രം പണികൊടുത്തത്. ഫാഷനില്‍ എന്നും പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധനേടാറുള്ളവരാണ് ഇവര്‍. ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിലും അതീവ സുന്ദരികളായാണ് ഇരുവരും എത്തിയത്. എന്നാല്‍ ഇവരുടെ വസ്ത്രത്തിന് അല്‍പ്പം ഇറുക്കം കൂടിപ്പോയി. കാറില്‍ ഇരിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സീറ്റില്‍ കിടന്നാണ് ഇവര്‍ അവാര്‍ഡ് വേദിയില്‍ എത്തിയത്.

ക്രീം നിറത്തിലുള്ള ഫ്രോക്കാണ് കിം അണിഞ്ഞിരുന്നത്. നീലയില്‍ സീക്വന്‍സ് വര്‍ക് ചെയ്ത വസ്ത്രമാണ് കയ്‌ലി ധരിച്ചിരുന്നു. ഇവര്‍തന്നെയാണ് കാറില്‍ കിടന്നാണ് എത്തിയതെന്ന് ആരാധകരെ അറിയിച്ചത്. കയ്‌ലി തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കിം വിഡിയോ ആണ് പങ്കുവെച്ചത്. ഇറുക്കം കൂടിയാലും മികച്ച വസ്ത്രമാണിതെന്നും കിം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇരുവരും ഇപ്പോള്‍ രൂക്ഷ പരിഹാസത്തിന് ഇരയാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com